Headlines

തിയേറ്ററിൽ പോയി കണ്ടിരുന്നുവെങ്കിൽ എന്ന് തോന്നിപോയി, കുറിപ്പ് വൈറൽ ആവുന്നു

ഈ കാലത്തും കടല് കാണാൻ അതിയായ മോഹമുള്ള ഒരു പെൺകുട്ടി(കടൽ അവൾ ഒരു പ്രാവശ്യമോ മറ്റോ കണ്ടിട്ടുള്ളു). അപ്പോൾ തന്നെ നമ്മൾ മനസിലാക്കുന്നു അവളുടെ നൈർമല്യം,ഗ്രാമവിശുദ്ധിയുള്ള നന്മ നിറഞ്ഞ ഒരു പെൺകുട്ടി… അത്തരത്തിൽ ഒരു പെൺകുട്ടിയുടെ ജീവിതം പറയുന്ന ഒരു കൊച്ചു സിനിമ അതാണ് മുസ്തഫ എന്ന നടന്റെ കന്നി സംവിധാന സംരംഭമായ “കപ്പേള”… ഒരു നിമിഷം പോലും പ്രേക്ഷകനെ മുഷിപ്പിക്കാതെ കഥ പറയാൻ കാണിച്ച സംവിധായകന്റെ കയ്യൊതുക്കത്തെ അഭിനന്ദിക്കാതെ വയ്യ… സിനിമ തീരുന്നത് വരെ കാണികൾ എന്താണോ പ്രതീക്ഷിക്കുന്നത് അതിന് നേർ വിപരീതം സംഭവിക്കുന്ന കഥാ മുഹൂർത്തങ്ങൾ കൊണ്ട് കാണികളെ പിടിച്ചിരുത്തുന്ന സിനിമ എന്ന് ധൈര്യമായി പറയാം… സിനിമയിലെ ഓരോ സംഭവങ്ങളും നല്ല രീതിയിൽ പര്യവസാനിക്കുമ്പോൾ കഥാപാത്രത്തോടൊപ്പം പ്രേക്ഷകനും അറിയാതെ ആശ്വാസം കൊള്ളുന്നു എന്ന് വരുമ്പോൾ ഈ സിനിമ പ്രേക്ഷകനിലേക്ക് എന്ത് മാത്രം ആഴത്തിൽ ആഴ്ന്നിറങ്ങുന്നുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. ജെസ്സി എന്ന കഥാപാത്രത്തെ അഭിനയിച്ചു കാണിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു തന്ന “അന്ന ബെൻ” എന്ന നടി ഒരു വിസ്മയമാകുന്നു. ശ്രീനാഥ് ഭാസിയും റോഷനും, ചെറുതെങ്കിലും സുധി കോപ്പയും അവരവരുടെ വേഷം മികച്ചതാക്കി. ഇതിൽ എടുത്തു പറയേണ്ടത് ലക്ഷ്മി എന്ന കഥാപാത്രം ചെയ്ത നടി സിനിമയിൽ സ്പേസ് കുറവായിരുന്നുവെങ്കിലും അവരും അവരുടെ സ്ഥാനം നന്നായി തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്…. ഒത്തിരി ചവറു സിനിമകൾ ഇറങ്ങുന്നതിനിടക്ക് കപ്പേളയും മറ്റും നൽകുന്ന ആശ്വാസം ചില്ലറയല്ല… കപ്പേളയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *