Headlines

28 വയസ്സ് പൂർത്തിയാക്കി കിങ് ഖാൻ

ബോളിവുഡ് ബാദ്ഷാ “SRK” എന്ന BRAND ന്റെ പിറവി

1992 കാലഘട്ടം..ബോളിവുഡ് സിനിമയിൽ സണ്ണി ഡിയോൾ, അമിതാബ് ബച്ചൻ, അനിൽ കപൂർ, ഋഷി കപൂർ, ഗോവിന്ദ തുടങ്ങി എണ്ണം പറഞ്ഞ താരങ്ങൾ തിളങ്ങിനിൽക്കുന്ന സമയം.
അപ്പോഴാണ് യാതൊരു സിനിമാ പാരമ്പര്യവും ഇല്ലാത്തൊരിടത്തിൽനിന്നും ഒരു 26 വയസ്സുള്ള പയ്യൻ ആദ്യമായി ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്..(1992 ജൂൺ 26, ദീവാന റിലീസ്)

അന്ന് അയാൾക്കുമുന്നിൽ നെപ്പോട്ടിസമൊക്കെ കോമഡിയായിമാറി, അതിന്റെ തെളിവായിരുന്നു തന്റെ ആദ്യ സിനിമയിലെ അഭിനയത്തിന് 1992 FilmFare Award (Best Male Debut) കിട്ടിയതും വളരെ പെട്ടെന്ന്തന്നെ ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്തതും.

ഇന്ന് ആ മനുഷ്യൻ ഇന്ത്യക്കുള്ളിലും പുറത്തും ഏറ്റവുംകൂടുതൽ ആരാധകരുള്ള ഒരാളായി മാറി..ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസങ്ങൾ പ്രദർശിപ്പിച്ച സിനിമയും അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നു, അതൊരിക്കലും തകർക്കപ്പെടാത്ത ഒരു റെക്കോർഡായി ലോക സിനിമാ ചരിത്രത്തിന്റെ താളുകളിൽ തന്നെ ഇടംനേടികഴിഞ്ഞു.

ഇന്ന് ഇന്ത്യൻ സിനിമാലോകം അദ്ദേഹത്തെ വിളിക്കുന്നതു “ബോളിവുഡിന്റെ ബാദ്ഷാ”, “The King Khan” എന്നൊക്കെയാണ്.

Leave a Reply

Your email address will not be published. Required fields are marked *