1965ൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചിട്ട്, പിന്നീട് 1986 മുതൽ 6-7 വർഷങ്ങൾ സഹനടൻ വേഷങ്ങൾ (അതിൽ കൂടുതലും വില്ലൻ വേഷങ്ങൾ) മാത്രം ചെയ്ത്, പിന്നെയൊരു സുപ്രഭാതത്തിൽ മലയാളത്തിലെ താരമൂല്യമുള്ള നടന്മാരിൽ ഒരാൾ ആകുക. ഇത്രയും കാലം സഹനടൻ-വില്ലൻ വേഷം മാത്രം (ഇടയ്ക്കുള്ള ചെറിയ ചിത്രങ്ങളിലെ നായക കഥാപാത്രങ്ങളെ വിസ്മരിക്കുന്നില്ല) ചെയ്തൊരു നടൻ സൂപ്പർസ്റ്റാർ ആയ ചരിത്രമില്ല. അതും തുടർച്ചയായി ഹൈ വോൾട്ടേജ് ആക്ഷൻ സിനിമകളുടെ വിജയങ്ങളുമായി. മമ്മൂട്ടി-മോഹൻലാൽ സിനിമകളെ പോലും, പലപ്പോഴും സുരേഷ് ഗോപി സിനിമകൾ ബോക്സ് ഓഫീസിൽ മലർത്തി അടിച്ചൊരു കാലമുണ്ടായിരുന്നു. ഷാജി കൈലാസിന്റെയും -രഞ്ജി പണിക്കരുടെയും പ്രഭാവകാലത്തെ ഏറ്റവും വലിയ ക്രൗഡ് പുളർ. പോലിസ് എന്നാൽ മലയാളികൾക്ക് സുരേഷ് ഗോപി ആയിരുന്നൊരു കാലം ഉണ്ടായിരുന്നു.
കളിയാട്ടം, ഇന്നലെ, കമ്മീഷണർ, സത്യമേവ ജയതേ, സമ്മർ ഇൻ ബത്ലഹേം, ന്യൂ year, പത്രം, ജനാധിപത്യം, ഡാഡി, ചിന്താമണി etc. ആക്ഷൻ പോലെ സെന്റിമെന്റസ് സീനുകളും അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രം.
അദ്ദേഹത്തിന്റെ വളർച്ച പോലെ തന്നെ അവിശ്വാസനീയമായിരുന്നു പതനവും. പക്ഷെ, ഇന്നുമൊരു ഹൈ വോൾട്ടജ് ആക്ഷൻ പടവുമായി വന്നാൽ തീയ്യറ്ററുകളെ പൂരപ്പറമ്പക്കാൻ ഉള്ള കപ്പാസിറ്റി അദ്ദേഹത്തിനുണ്ടെന്നു വിശ്വസിക്കുന്നു. പിന്നാലെ വരുന്ന സിനിമകൾ അത്തരം ഒരു പ്രതീക്ഷ നൽകുന്നതാണ്