
അനശ്വരനടൻ ജയന്റെ ഒരു ചിത്രം പൂർത്തിയാക്കാൻ പിന്നീട് രജനിയെ വച്ച് റീ ഷൂട്ട് ചെയ്ത് ഗർജനം എന്ന പേരിൽ രണ്ടു ഭാഷയിൽ
ഇറക്കിയിട്ടുണ്ട് (മലയാളത്തിൽ റിലീസ് ആയില്ല). പിന്നീട് ഭീമൻ എന്ന പടത്തിലൂടെ ജയന്റെ പകരക്കാരൻ എന്നും പറഞ്ഞ് രഘു വന്നു ഭീമൻ രഘുവായി.
ശേഷം രണ്ടായിരാമാണ്ടിൽ അനിൽ എന്ന് പേരുള്ള ഒരാൾ കൂടി ആ സ്ഥാനം അലങ്കരിക്കാൻ ഉദയം എന്നൊരു സിനിമ ചെയ്തു. താരനിരയാൽ സമ്പുഷ്ടമായ ചിത്രതന്റേതു തരക്കേടില്ലാത്ത ഒരു കഥയും ട്വിസ്റ്റ് ഉള്ള ഒരു ക്ലൈമാക്സും ആയിരുന്നു. സിനിമയിലെ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും സിനിമ ശ്രദ്ധിക്കാതെ പോയി. ആ കാലത്ത് DTS സൗണ്ട് സിസ്റ്റം ഉണ്ട് എന്ന് പറഞ്ഞാൽ തന്നെ വലിയ കാര്യമായിരുന്നു, അതുപോലെ തന്നെ നായകന്റ മസിലും ആ കാലത്ത് സംസാരവിഷയമായിരുന്നു. പിന്നീട് രണ്ടു സിനിമകളിൽ വില്ലനായി മുഖം കാണിച്ച അനിൽ പെട്ടെന്ന് തന്നെ മലയാളസിനിമയിൽ നിന്നു തന്നെ അപ്രത്യക്ഷമാവുകയായിരുന്നു.