Headlines

സിബിഎസ്ഇ പരീക്ഷാ ഫലം ജൂലൈ 15ന്: പുതിയ വിജ്ഞാപനം പുറത്തിറക്കി

ന്യൂഡല്‍ഹി: മൂല്യനിര്‍ണയവും ഫലപ്രഖ്യാപനവും സംബന്ധിച്ച് സിബിഎസ്ഇ പുതിയ വിജ്ഞാപനം പുറത്തിറക്കി. പരീക്ഷ റദ്ദാക്കിയതുൾപ്പെടെ ഉള്ള സിബിഎസ്ഇയുടെ നിര്‍ദേശം പൂര്‍ണമായും അംഗീകരിച്ച സുപ്രീം കോടതിയുടെ വിധിക്കു ശേഷമാണ് ഇത്. ഇതോടെ ജൂലൈ 15 നകം സിബിഎസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലം പ്രസിദ്ധീകരിക്കും. ജൂലായ് ഒന്നുമുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കി. ഏറ്റവും മികച്ച മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിനായി എടുക്കുക. മൂന്ന് പരീക്ഷകള്‍ മാത്രമാണ് എഴുതിയതെങ്കില്‍ രണ്ട് വിഷയങ്ങളുടെ മാര്‍ക്കിന്റെ ശരാശരി മാര്‍ക്ക് പരിഗണിക്കും’ വിജ്ഞാപനത്തില്‍ പറയുന്നു.

കേരളത്തില്‍ സിബിഎസ്ഇ പത്താം ക്ലാസുകാരുടെ പരീക്ഷകള്‍ പൂര്‍ണ്ണമായും നടന്നിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസുകാര്‍ക്ക് ഏതാനും വിഷയങ്ങളില്‍ പരീക്ഷ നടക്കാനുണ്ട്. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഭാവിയില്‍ പരീക്ഷ നടത്തും. ആവശ്യമെങ്കില്‍ എഴുതാം, അല്ലെങ്കില്‍ ഇപ്പോഴുള്ള സ്‌കീം അനുസരിച്ച് മുന്നോട്ടുപോകാം.
എന്നാൽ പരീക്ഷ എഴുതന്‍ താല്‍പര്യമുള്ളവര്‍ ഇപ്പോള്‍ തന്നെ അറിയിക്കണമെന്ന സിബിഎസ്‌സിയുടെ ആവശ്യപെട്ടിരുന്നു .
ഇത് കോടതി അംഗീകരിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *