Headlines

തുവ്വൂർ കിണറും വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദാജിയും

ചരിത്രങ്ങളെ വളച്ചൊടിക്കുന്നതിൽ പ്രത്യേക കഴിവ് നേടിയവരാണ് സംഘികൾ. ആയതിനാൽ അവരോട് പറയുന്നതിലും ഭേദം കഴുതയെ പഠിപ്പിച്ചു ഡോക്ടർ ആക്കുന്നതാണ്.
എങ്കിലും ചില കാര്യങ്ങൾ പറയാതെ വയ്യ..

മലബാർ വിപ്ലവത്തി​െൻറ എക്കാലത്തെയും ശത്രുക്കൾ എപ്പോഴും ഉദ്ധരിക്കാറുള്ള ഒരു കാര്യമാണ് തുവ്വൂരിലെ
കൂട്ടക്കൊല. മലബാർ വിപ്ലവകാരികളുടെ ക്രൂരതകളുടെ പര്യായമായാണ്​ ഇത്​ പറയാറ്​​. വാരിയംകുന്നത്ത്​
കുഞ്ഞഹമ്മദ്​ ഹാജിയും ചെ​മ്പ്രശ്ശേരി തങ്ങളും ഏതാനും മാപ്പിളലഹളക്കാരും പോയി 34 ഹിന്ദുക്കളെ കൊന്നൊടുക്കി തുവൂർ കിണറ്റിൽ ഇട്ടു എന്നതാണീ പ്രചാരണം.

എന്താണ്​ യാഥാർഥ്യം?
തുവ്വൂർ കിണറിൽ കൊല്ലപ്പെട്ടത്​ 34 പേരല്ല, 36 പേരാണ്​. 34 ഹിന്ദുക്കളും രണ്ട്​ മാപ്പിളമാരും. ഇക്കാര്യം കെ. മാധവൻ
നായരുടെ മലബാർ കലാപം എന്ന പുസ്​തകത്തിലും ഹിച്ച്​കോക്കി​െൻറ മലബാർ റബല്യൺ എന്ന പുസ്​
തകത്തിലും ഇത്​ പരാമർശിക്കുന്നു.
ഇത് വാരിയംകുന്നനും ചെമ്പ്രശ്ശേരി തങ്ങളും കൂടി ചെയ്തതാണെന്ന്​ ഒഴുക്കൻ മട്ടിൽ ഹിച്ച്​കോക്ക്​
പറഞ്ഞുപോകുന്നുണ്ടെങ്കിലും അവരാണ്​ ഇത്​ ചെയ്​തത്​ എന്നത്​ കൃത്യമായ രേഖയോ തെളിവോ ഇല്ല.

എന്തായിരുന്നു തുവ്വൂർ സംഭവം?

മാധവൻ നായരുടെ തന്നെ വാക്കുകൾ: “പട്ടാളം മാപ്പിളമാരുടെ വീടുകൾ തീവെച്ച് നശിപ്പിക്കുകയും അവരിൽ
പലരെയും അറസ്റ്റുചെയ്യുകയും ചെയ്തു. പട്ടാളക്കാർ പോയതോടുകൂടെ, അവരെ സഹായിച്ചവരോ അവരുടെ
വരവിൽ സന്തോഷിച്ചവരോ ആയ ഹിന്ദുക്കളുടെ നേരെ ലഹളക്കാർ തിരിഞ്ഞു. അങ്ങനെ സഹായം ചെയ്തവരിൽ
ചുരുക്കം ചില മാപ്പിളമാരുമുണ്ടായിരുന്നു. 24ാം തീയതി രാത്രി വരാൻ പോകുന്ന ആപത്തുകൾ യാതൊന്നും
ശങ്കിക്കാതെ തുവ്വൂരിലെ നിവാസികൾ അവരവരുടെ വീടുകളിൽ കിടന്നുറങ്ങുന്നു. അങ്ങനെയുള്ള നൂറോളം
വീടുകൾ നേരം പുലരുന്നതിന് മുമ്പായി മാപ്പിളമാർ വളഞ്ഞു. അകത്തുള്ളവരോട് പുറത്തിറങ്ങാൻ കൽപ്പിച്ചു. അവരിൽ ചിലർ ഓടിരക്ഷപ്പെട്ടു. ശേഷമുള്ളവരിൽ പുരുഷന്മാരെയെല്ലാം ലഹളക്കാർ കയ്യും കാലും കെട്ടി
ബന്ധനസ്ഥരാക്കി. സ്ത്രീകളെയും കുട്ടികളെയുമൊന്നും ഉപദ്രവിച്ചില്ല. അതിനുശേഷം ആ വീടുകളെല്ലാം ചുട്ടു.
പിടിച്ചുകൂടിയവരെയെല്ലാം ചേരിക്കമ്മൽകുന്ന് എന്ന സ്ഥലത്തേക്കും പിന്നെ അവിടെ നിന്ന് പാങ്ങോട് എന്ന
സ്ഥലത്തേക്കും കൊണ്ടുപോയി. അവിടെ കുന്നി​െൻറ ചരിവിലുള്ള ഒരു പറമ്പിൽ കിഴക്കുഭാഗത്തായി ഒരു
പാറയുണ്ട്. ആ പാറയുടെ അടുത്തുവെച്ച് അനേകം ഹിന്ദുക്കളെയും ഏതാനും മാപ്പിളമാരെയും
ലഹളത്തലവന്മാരുടെ ‘മാർഷ്യൽ ലോ’ പ്രകാരം വിചാരണ ചെയ്ത് ഗളച്ഛേദം ചെയ്യുവാൻ വിധി കൽപ്പിച്ചുവെന്നും
അവരെ അപ്പോൾതന്നെ ആ പാറയിൽനിന്നു സുമാർ 15 വാര ദൂരത്തുള്ള കിണറ്റിന്നരികെ കൊണ്ടുപോയി വെട്ടി
കിണറ്റിലിട്ടുവെന്നും ഉള്ളതിന് യാതൊരു സംശയവുമില്ല. 34 ഹിന്ദുക്കളെയും രണ്ട് മാപ്പിളമാരെയുമാണിങ്ങനെ
ഗളച്ഛേദം ചെയ്തത് എന്നാണ് അക്കാലത്തെ ലഹളസ്ഥലത്തുനിന്ന് ഓടിവന്നവർ പറഞ്ഞിട്ടുള്ളത്” (മലബാർ
കലാപം, കെ മാധവൻ നായർ, പേജ് 201, 202).

എന്നാൽ സംഭവ സമയം തുവ്വൂരിനടുത്ത്​ വെട്ടിക്കാട്ടിരിയിൽ വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയുടെ
സൈനിക ക്യാമ്പി​െൻറ ചുമതലക്കാരിൽ ഒരാളായിരുന്ന മഞ്ചി അയമുട്ടി 1976ൽ മലപ്പുറത്തെ തലമുതിർന്ന
പത്രപ്രവർത്തകരിലൊരാളായിരുന്ന എ.കെ. കോഡൂരിന്​ നൽകിയ അഭിമുഖത്തിൽ പറയുന്നത്​ മറ്റൊന്നാണ്​.
തുവ്വൂരിൽ മാപ്പിളമാരുടെ വീടുകൾ റെയ്​ഡ്​ ചെയ്​ത്​ തീവെച്ച്​ നശിപ്പിച്ച ബ്രിട്ടീഷ്​ പട്ടാളത്തിനൊപ്പം
സഹായികളായിരുന്ന ഒരു വിഭാഗം ഹിന്ദുക്കൾ പുരുഷന്മാരെ കെട്ടിയിട്ട ശേഷം പട്ടാളക്കാരോടൊപ്പം ചേർന്ന്​ അഞ്ച്​
മാപ്പിള സ്​ത്രീകളെ ബലാത്സംഗം ചെയ്​ത്​ കൊന്നു. ഇൗ കൃത്യം നടത്തിയ എട്ട്​ ഹിന്ദുക്കളെ ഖിലാഫത്ത്​ സർക്കാറിന്​
വേണ്ടി വിചാരണ നടത്തി വധിച്ചു. വധശിക്ഷ നടപ്പാക്കിയ ശേഷമാണ്​ കുഞ്ഞഹമ്മദാജിയും ചെ​​മ്പ്രശ്ശേരി തങ്ങളും
വിവരമറിയുന്നത്​. ഉടൻ തന്നെ കൃത്യം നടത്തിയവരെ കുഞ്ഞഹമ്മദാജിയുടെ വെട്ടിക്കാട്ടിരി ക്യാമ്പിൽ ഹാജരാക്കി
ഖിലാഫത്ത്​ ഭരണാധികാരികളുടെ അനുവാദമില്ലാതെ ഇത്തരം കേസ്​ വിചാരണ ചെയ്യുകയും ശിക്ഷ നടപ്പാക്കുകയും ചെയ്​തതിന്​ പുല്ലാടൻ കുഞ്ഞിക്കമ്മു മുതൽ ഏഴു പേർക്ക്​ 25 അടി വീതം ശിക്ഷ നൽകി.
(ആംഗ്ലോ മാപ്പിള യുദ്ധം 1921 എ.കെ. കോഡുർ പേജ്​ 170, 171)

ഈ വിവരണങ്ങളിൽ നിന്ന് മനസ്സിലാവുന്ന രണ്ട് കാര്യങ്ങൾ നോക്കാം.
1, പട്ടാളത്തി​െൻറ കൂടെ തങ്ങളെ ആക്രമിക്കുകയും സ്​ത്രീകളെ ബലാത്സംഗം ചെയ്​ത്​ കൊല്ലുകയും ചെയ്​തതി​െൻറ പ്രതികാരമായാണ് ചില മാപ്പിളമാർ അവരെ ആക്രമിച്ചത്.
2, അവരിൽ ഹിന്ദുക്കൾ മാത്രമല്ല, മാപ്പിളമാരും ഉണ്ടായിരുന്നു.

മലബാർ വിപ്ലവത്തെ പൊളിക്കാൻ കള്ളുഷാപ് കോണ്ട്രാക്റ്റർമാരെയും ജന്മിമാരുടെ കോൽക്കാരന്മാരെയും ലോയൽ മാപ്പിളമാരുടെ ചോറ്റുപട്ടാളത്തെയും ഉപയോഗിച്ച് വർഗീയ കലാപം തന്നെ
ബ്രിട്ടീഷ് സ്പോൺസേർഡ് ആയി നടന്നിട്ടുണ്ട്. അതിന്​ തുവ്വൂർ സംഭവത്തിലുള്ള പ​െങ്കന്തെന്ന്​ ഇനിയും വ്യക്​തമാകേണ്ടിയിരിക്കുന്നു.

വാരിയൻകുന്നനും ചെ​മ്പ്രശ്ശേരി തങ്ങളുമാണോ ഉത്തരവാദികൾ?
മാധവൻ നായർ പറയുന്നത് നോക്കുക: “തുവ്വൂരിലെ കൂട്ടക്കൊലയിൽ കുഞ്ഞഹമ്മദ് ഹാജിക്കും ഒരു പങ്കുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അത് നേരാണെങ്കിൽ തന്നെ ത​െൻറ ശത്രുക്കളോടും ശത്രുക്കളെന്ന് വിശ്വസിച്ചിരുന്നവരോടും എന്ത് കഠിനക്രിയയും ചെയ്യുവാൻ താൻ ഒരുക്കമായിരുന്നുവെന്നല്ലാതെ തുവ്വൂരിലെ കൊലകൾ ഹിന്ദുക്കളോട് പ്രത്യേകിച്ചുള്ള വൈരത്തി​െൻറ
ദൃഷ്ടാന്തമായിരുന്നുവെന്ന് പറയാൻ തരമില്ല. ഖാൻ ബഹദൂർ ചേക്കുട്ടിയെ കൊന്നതും ഐദ്രുഹാജിയെ
വെടിവച്ചതും കൊണ്ടോട്ടി തങ്ങളോട് എതിർത്തതും മറ്റും ഗവണ്മെന്റ് പക്ഷക്കാരോടുള്ള ശത്രുത്വത്തി​െൻറ
പ്രദർശനമായിട്ടെ കരുതുവാൻ തരമുള്ളൂ”
(മലബാർ കലാപം, കെ മാധവൻ നായർ, പേജ് 245).

ഇതിൽ പോലും തുവ്വൂർ സംഭവം (മാധവൻ നായരുടെ ഭാഗം ഒരു വാദത്തിന് വേണ്ടി ശരിയാണെന്ന് സമ്മതിച്ചാൽ തന്നെ) വാരിയംകുന്ന​െൻറ ഹിന്ദുവിരോധമല്ല കാരണം എന്നും ബ്രിട്ടീഷ്​ പക്ഷക്കാരോടുള്ള എതിർപ്പാണ് കാരണം
എന്നുമാണ് പറയുന്നത്. എന്നിട്ടും ഈ വാദം എടുത്ത് ഇതിനെ വിപ്ലവനേതാക്കളുടെ ഹിന്ദുവിരോധത്തിന്
തെളിവായി ഉദ്ധരിക്കുന്നവരുടെ യഥാർത്ഥ ഉദ്ദേശം അപ്പോൾ വ്യക്തമാണല്ലോ. എന്തൊക്കെ ആയാലും
വാരിയംകുന്നൻ ആണ് ഈ നടപടി ചെയ്തത് എന്നതിന് ഒരു തെളിവുമില്ല എന്നതാണ് മറ്റൊരു പ്രധാന കാര്യം .
മാധവൻ നായർക്ക് പോലും അതിൽ ഉറപ്പില്ല. അദ്ദേഹം പറയുന്നത് കാണുക: “ഈ വിചാരണ നടത്തിയത്
വാരിയംകുന്നൻ കുഞ്ഞഹമ്മദ് ഹാജിയാണെന്നും ചെമ്പ്രശ്ശേരി തങ്ങളാണെന്നും രണ്ടുവിധത്തിൽ ജനങ്ങൾ
പറയുന്നുണ്ട്. അധികം ആളുകളും വിശ്വസിച്ചുവന്നിട്ടുള്ളത് ഈ ക്രിയ ചെമ്പ്രശ്ശേരി തങ്ങളാണ്
നടത്തിയിട്ടുള്ളതെന്നാണ്. തങ്ങളാണെങ്കിൽ തന്നെ അത് ലഹളത്തലവനായി പ്രസിദ്ധി നേടിയിട്ടുള്ള
കുഞ്ഞിക്കോയ തങ്ങളല്ലെന്നും, അദ്ദേഹത്തിന്റെ വംശത്തിലുള്ള ഒരു ഇമ്പിച്ചിക്കോയ തങ്ങളാണെന്നും
തുവ്വൂരിലുള്ള ചില മാപ്പിളമാർ
എന്നോട് പറയുകയുണ്ടായിട്ടുണ്ട്”
(മലബാർ കലാപം, കെ മാധവൻ നായർ, പേജ് 201).

ചുരുക്കി പറഞ്ഞാൽ, ഈ സംഭവം ചെയ്തത് വാരിയംകുന്നനുമല്ല, ചെമ്പ്രശ്ശേരി
തങ്ങളുമല്ല. ചെമ്പ്രശ്ശേരി
തങ്ങളുടെ വംശത്തിലുള്ള ഏതോ ഒരു ഇമ്പിച്ചിക്കോയ തങ്ങൾ. അത് പോലും കേട്ടറിവ്. ഒന്നും ഉറപ്പായതായില്ല.
ഇങ്ങോട്ട് അക്രമിച്ച ഗവണ്മെന്റ് പക്ഷക്കാരെ, അക്രമിക്കപ്പെട്ടവർ തിരിച്ച് അക്രമിച്ച ഒരു സംഭവം. അപ്പോൾ പോലും
സ്ത്രീകളെയും കുട്ടികളെയും ഒന്നും ചെയ്തില്ല എന്നും പറയുന്നു. കൊല്ലപ്പെട്ടവരിൽ ഹിന്ദുക്കളും മാപ്പിളമാരും
ഉണ്ടുതാനും. ഈ കൃത്യം ചെയ്തത് ആരാണെന്ന് പോലും ഉറപ്പുമില്ല. അത്തരമൊരു സംഭവത്തി​െൻറ പേരിൽ,
മഹത്തായ ഒരു വിപ്ലവത്തെയും വിപ്ലവനായകരെയും, അതിൽ അവർക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് ഒരു
തെളിവുമില്ലാതെ വർഗീയലഹള എന്നൊക്കെപ്പറഞ്ഞ് കരിവാരിത്തേക്കുന്നത് അങ്ങേയറ്റം നിന്ദ്യമായ ഒരു
കൃത്യമാണ്. അതും ബ്രിട്ടീഷുകാർ ബോധപൂർവം കൃത്രിമമായി വർഗീയലഹള ഉണ്ടാക്കിയപ്പോൾ അതിനെ
അടിച്ചമർത്താൻ ശ്രമിച്ച, ഹിന്ദു-മുസ്ലിം ഐക്യമുണ്ടാക്കാൻ ശ്രമിച്ച ഒരു വിപ്ലവനായകനെയും വിപ്ലവത്തെയും
ആവുമ്പോൾ ആ ദുഷ്കൃത്യത്തി​െൻറ തീവ്രത കൂടുന്നു.

മറ്റൊരു കേസിൽ വാരിയംകുന്നനാൽ ശിക്ഷിക്കപ്പെട്ട തുവ്വൂരിലെ മാടശ്ശേരി
മൊയ്തീൻകുട്ടി ഹാജിയുടെ പേരമകൻ മൊയ്തീൻ ഹാജി ഇങ്ങനെ പറയുന്നു: “പട്ടാളം ഇവിടെ വന്നപ്പോൾ അവരോടൊപ്പം ചേർന്ന ചില മനുഷ്യാധമന്മാർ
മാപ്പിളവീടുകൾ കൊള്ള ചെയ്തും തറവാടുകളിൽ താമസിച്ചിരുന്ന മാപ്പിളസ്ത്രീകളെ മാനഭംഗപ്പെടുത്തി വധിച്ചും
അമ്മമാരുടെ മൃതദേഹങ്ങൾ കെട്ടിപ്പിടിച്ച് കരഞ്ഞ പിഞ്ചോമനകളെ ബയനറ്റ് കുത്തി കഷണിച്ച് വധിച്ചവരും,
തങ്ങളുടെ ക്രൂരവിനോദങ്ങൾക്ക് ശിക്ഷിക്കപ്പെടുമ്പോൾ പിച്ചും പേയും പറഞ്ഞതായിരുന്നു തുവ്വൂർ കിണറി​െൻറ
കഥ” (ആംഗ്ലോ മാപ്പിള യുദ്ധം 1921, എ കെ കോഡൂർ, പേജ് 301)

Leave a Reply

Your email address will not be published. Required fields are marked *