നീണ്ട മുപ്പത് വർഷത്തെ കാത്തിരിപ്പിന് അവസാനം…
പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി ലിവർപൂൾ !
ഇന്ന് പുലർച്ചെ നടന്ന ചെൽസി മാഞ്ചസ്റ്റർ സിറ്റി മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആതിഥേയരായ ചെൽസി വിജയിച്ചതോടെയാണ് ലിവർപൂൾ കിരീടം സ്വന്തമാക്കിയത്. മത്സരത്തിൽ ചെൽസിയ്ക്കായി പുലിസിച്ചും വില്ല്യനും ലക്ഷ്യം കണ്ടപ്പോൾ മാഞ്ചസ്റ്റർ സിറ്റിയുടെ ഏകഗോൾ സ്കോറെർ ഡി ബ്രൂയിനാണ്.
ആദ്യ പകുതിയിൽ തന്നെ ആതിഥേയരായ ചെൽസി പുലിസിച്ചിലൂടെ ലീഡ് എടുത്തുവെങ്കിലും രണ്ടാം പകുതിയിൽ സിറ്റി തിരിച്ചടിച്ചു പിന്നിട് പോസ്റ്റിന് മുൻപിൽ അരങ്ങേറിയ നാടകിയ രംഗങ്ങൾക്ക് ഒടുവിൽ ബോക്സിൽ ബോൾ കൈകൊണ്ട് തട്ടിയ സിറ്റി താരം ഫെർണാഡിഞ്ഞോയ്ക്ക് റെഡ് റെഡ് കാർഡും ചെൽസിയ്ക്ക് പെനാൽറ്റിയും ലക്ഷ്യം പിഴകാതെ ബോൾ വലയിൽ എത്തിച്ച് വില്ല്യൻ ബ്ലൂസിനും ലിവർപൂളിനും പുഞ്ചിരി സമ്മാനിച്ചു.
ടേബിളിൽ ലിവർപൂളിന് ബഹുദൂരം പിന്നിലായിരുന്ന മാഞ്ചസ്റ്റർ സിറ്റിയ്ക്ക് ഇന്നത്തെ തോൽവിയോടെയാണ് കിരീടപ്രതീക്ഷ പൂർണ്ണമായും നഷ്ടമായത്.
ലീഗ് ടേബിളിൽ 31 മത്സരങ്ങളിൽ നിന്നും 86 പോയിന്റ് നേടിയിരുന്ന ലിവർപൂൾ കിരീടം നേരുത്തെ ഉറപ്പിച്ചിരുന്നു .