ഒരുകാലത്ത് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മെയിൻ ബൗളർ ആയിരുന്നു ഉമർഗുൽ. പക്ഷേ നിരന്തരമായുള്ള പരിക്കുകൾ അദ്ദേഹത്തിന് തുടർന്നും ക്രിക്കറ്റ് ടീമിൽ തുടരാനുള്ള സാധ്യത ഇല്ലാതാക്കി. ഇപ്പോൾ താരം തന്റെ ഇഷ്ട താരത്തെ വെളിപ്പെടുത്തിയിരിക്കുകയാണ്. സൈദ് അൻവർ, ഇൻസമാം ഉൾ ഹഖ്, മുഹമ്മദ് യൂസഫ്, യൂനിസ് ഖാൻ എന്നീ പ്രഗൽഭരായ ബാറ്റ്സ്മാൻമാർ പാകിസ്ഥാനിൽ ഉണ്ടായിട്ടും അവരുടെയൊന്നും പേര് പറയാതെ തന്റെ ഇഷ്ടതാരം ഉള്ളത് ബദ്ധവൈരികളായ ഇന്ത്യയിൽ ആണെന്നാണ് ഇപ്പോൾ താരം വെളിപ്പെടുത്തിയിരിക്കുന്നത്. നാലഞ്ചു വർഷങ്ങൾക്കു മുമ്പ് തന്റെ ഇഷ്ടതാരം സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നുവെന്നും. എന്നാൽ ഇപ്പോൾ അത് ഇന്ത്യയുടെ നിലവിലെ സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോലി ആണെന്നുമാണ് ഇപ്പോൾ താരം പറയുന്നത്.
കോഹ്ലി ബാറ്റ് ചെയ്യുന്നത് കാണാൻ താൻ വളരെയധികം ഇഷ്ടപ്പെടുന്നുണ്ടെന്നാണ് ഗുൽ പറയുന്നത്. തുടക്കം മുതൽ ഇന്ന് കാണുന്ന കോഹ്ലിയിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് കാരണം താരത്തിന്റെ കഠിനാധ്വാനം മാത്രമാണെന്നും പാക് പേസർ പറയുന്നു. ഏകാഗ്രതയാണ് ഇന്ത്യൻ നായകന്റെ ഏറ്റവും മികച്ച ഗുണങ്ങളിലൊന്നായി ഗുൽ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ നാല് അഞ്ച് വർഷങ്ങളായി കോഹ്ലി കളിക്കുന്ന രീതിയാണ് തന്നെ കോഹ്ലിയിലേക്ക് ആകർഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു