Headlines

വിമര്‍ശകരുടെ വായ അടപ്പിച്ച്‌ ബുണ്ടസ് ലീഗ് റെക്കോര്‍ഡ് തിരുത്തി തോമസ് മുള്ളര്

കാലം കഴിഞ്ഞു എന്ന് വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് സ്വപ്ന സീസണുമായി മറുപടി നല്‍കി ജര്‍മ്മന്‍ താരം തോമസ് മുള്ളര്‍. ബയേണിനായി സീസണില്‍ 8 ഗോളുകള്‍ കണ്ടത്തിയ താരം 21 അസിസ്റ്റുകള്‍ ആണ് ലീഗില്‍ ഈ വര്‍ഷം നല്‍കിയത്. റോബര്‍ട്ട് ലെവന്‍ഡോസ്കി ഗോള്‍ അടികളും ആയി റെക്കോര്‍ഡ് തിരുത്തി കുറിച്ച സീസണില്‍ ഗോള്‍ അടിപ്പിച്ച്‌ ആണ് മുള്ളര്‍ തിളങ്ങിയത്. 2015-2016 സീസണില്‍ 20 തില്‍ അധികം ഗോളുകള്‍ നേടിയ മുള്ളര്‍ തന്റെ ഗോള്‍ അടിപ്പിക്കുന്നതിലെ മികവ് ആണ് ഈ സീസണില്‍ അടയാളപ്പെടുത്തിയത്. സ്വപ്നപ്രകടനം ഒരിക്കല്‍ കൂടി മുള്ളറെ ജര്‍മ്മന്‍ ടീമില്‍ എത്തിക്കുമോ എന്നു കണ്ടറിയണം.

സീസണില്‍ 21 അസിസ്റ്റുകള്‍ നല്‍കിയ തോമസ് മുള്ളര്‍ 2014-2015 സീസണില്‍ ബെല്‍ജിയം താരം കെവിന്‍ ഡ്യു ബ്രയിന വോള്‍വ്സ്ബര്‍ഗ്ഗിന് ആയി സ്ഥാപിച്ച റെക്കോര്‍ഡ് ആണ് തകര്‍ത്തത്. 2014-2015 സീസണില്‍ രണ്ടാം സ്ഥാനത്ത് ലീഗ് അവസാനിപ്പിച്ച വോള്‍വ്സ്ബര്‍ഗ്ഗിന് ആയി 20 അസിസ്റ്റുകള്‍ ആണ് മാഞ്ചസ്റ്റര്‍ സിറ്റി താരം നല്‍കിയത്. ആ റെക്കോര്‍ഡ് ആണ് മുള്ളറിന്റെ സ്വപ്നപ്രകടനത്തില്‍ പഴയ കഥ ആയത്. സീസണില്‍ മുള്ളരിന്റെയും ലെവന്‍ഡോസ്ക്കിയുടെയും മികവില്‍ ചാമ്ബ്യന്‍സ് ലീഗ് കിരീടം തന്നെയാവും ബവേറിയന്‍ ടീമിന്റെ ഇനിയുള്ള ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *