മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ വിനയന്റെ സംവിധാനത്തിൽ രണ്ടായിരത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ദാദാസാഹിബ്. മെഗാസ്റ്റാർ മമ്മൂട്ടി ഇരട്ടവേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയോടെ ഇറങ്ങിയ ചിത്രത്തിൽ അച്ഛനും മകനുമായാണ് അഭിനയിച്ചത്. അതിലെ അച്ഛൻ വേഷത്തിന്റ കഥാപാത്രം മമ്മൂക്കക്ക് അല്ലാതെ മറ്റാർക്കും ചെയ്യാൻ കഴിയില്ലെന്നും, ഫൈനൽ റൗണ്ട് വരെയെത്തിയ അദ്ദേഹത്തിന് ദേശീയ അവാർഡ് കിട്ടുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചുവെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ആ വർഷത്തെ മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കിയത് അമിതാബച്ചൻ ആയിരുന്നു.
വീഡിയോ ഇഷ്ട്ടമായെങ്കിൽ ഞങ്ങളുടെ യൂട്യൂബ് ചാനൽ താഴെകാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്തു സിമ്പിൾ ആയി subscribe ചെയ്യാൻ മറക്കരുത്
SUBSCRIBE NOW
15 തവണ ദേശീയ അവാർഡ് ഫൈനൽ റൗണ്ടിൽ വന്ന മമ്മൂട്ടിക്ക് മൂന്നു തവണ മാത്രമേ വിജയിക്കാൻ ആയിട്ടുള്ളൂ.
ഇതിനുമുമ്പും വിനയൻ സംവിധാനം ചെയ്ത ചിത്രങ്ങൾക്ക് സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ സിനിമകളിലെ അഭിനയത്തിനും അതിലെ നായകൻ കലാഭവൻ മണിക്ക് അവാർഡ് അർഹിച്ചിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയോടൊപ്പം മത്സരിച്ചു മോഹൻലാൽ വാനപ്രസ്ഥം എന്ന സിനിമയ്ക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയപ്പോൾ, കരുമാടിക്കുട്ടൻ എന്ന സിനിമ അവാർഡ് തലത്തിൽ പരിഗണിക്കപ്പെട്ടില്ല എന്നതും ശ്രദ്ധേയമാണ്
അവാർഡ് അർഹിച്ചിരുന്നു എന്ന് നിങ്ങൾ അങ്ങ് തീരുമാനിച്ചാൽ മതിയോ.. സിനിമയിൽ അഭിനയത്തിന് അവാർഡ് കൊടുക്കുമ്പോൾ, നാടകം, ഏകാംഗാഭിനയം, പ്രച്ഛന്നവേഷം ഇവയ്ക്കു മാർക്കിടുന്ന പോലല്ല വിലയിരുത്തുന്നത്… മേൽ പറഞ്ഞ മൂന്നു സിനിമകളിലെയും കഥാപത്രങ്ങൾ അവാർഡ് അർഹിക്കുന്നില്ല…