Headlines

സാമൂഹിക അകലം പാലിക്കാതെ അമ്പലപ്പുഴ പുന്നപ്ര നിവാസികൾ

കോവിഡ്-19 പശ്ചാത്തലത്തിൽ സർക്കാർ പുറപ്പെടുവിച്ച മാർഗ നിർദ്ദേശങ്ങൾ പാടെ തള്ളിക്കളഞ്ഞു കൊണ്ട് അമ്പലപ്പുഴയിലെയും പുന്നപ്രയിലെയും ജനങ്ങളും രാഷ്ട്രീയ പാർട്ടികളും .
ഇന്നലെ പല സർക്കാർ ഓഫീസുകൾക്കു മുമ്പിലും നടന്ന പല പ്രതിഷേധ പരിപാടികളിലും കൃത്യമായ സാമൂഹിക അകലം പാലിക്കാതെ ആണ് വിവിധ രാഷ്ട്രീയപാർട്ടികൾ പരിപാടികൾ സംഘടിപ്പിച്ചത് .
അമ്പലപ്പുഴ നോർത്ത് ഗ്രാമപഞ്ചായത്തിന് മുമ്പിലും വണ്ടാനം മെഡിക്കൽ കോളേജ് പോസ്റ്റ് ഓഫീസിനും മുമ്പിലുമെല്ലാം സാമൂഹിക അകലം പാലിക്കണം എന്ന പ്രാഥമിക നിർദ്ദേശങ്ങൾ ആരും തന്നെ ഉൾക്കൊള്ളുന്നില്ല.

ആലപ്പുഴ മെഡിക്കൽ കോളേജിന് മുമ്പിലുള്ള ഫെഡറൽ ബാങ്ക് വണ്ടാനം ശാഖയിലും,സമീപത്തെ സ്വകാര്യ ലാബിലും സ്ഥിതി മറ്റൊന്ന് ആയിരുന്നില്ല .ബാങ്ക് ശാഖക്ക് മുമ്പിൽ നീണ്ട ക്യൂവിൽ ആളുകൾ തിങ്ങി നിറഞ്ഞതാണ് നിന്നതെങ്കിൽ ലാബിനുള്ളിൽ ചേർത്ത് ഇട്ട കസേരകളിൽ മുഴുവൻ ആളുകളുടെ തിരക്കായിരുന്നു.
പുന്നപ്ര മാർക്കറ്റ് ജങ്ക്ഷനിൽ ഉള്ള മൊത്ത പലചരക്കു കടയുടെ ഉൾവശം
കോവിഡ് പ്രതിരോധ നടപടികളെ കുറിച്ചുള്ള പോലീസിന്റെ കുറിപ്പും മറ്റും പ്രദര്ശിപ്പിച്ചിട്ടുണെങ്കിലും ‘സാമൂഹിക അകലം’ പാലിക്കുന്നതിനെ കുറിച്ച് പോലീസിന്റെ കുറിപ്പിൽ എഴുതിയിരിക്കുന്നത് അറിഞ്ഞ ഭാവം പോലും ഇവർ നടിച്ച ഭാവമില്ല

ആലപ്പുഴയിലെ ഹോട്സ്പോട്ടുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നുവരെ ആളുകൾ ഈ കടയിലേക്ക് സാധനങ്ങൾ വാങ്ങുവാൻ ഈ തിരക്കിൽ ഉണ്ടായിരുന്നു എന്നതും ഈ വിഷയത്തെ ഗൗരവമായി കാണേണ്ടിയിരിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *