സൂപ്പർ താരങ്ങളായ ജോർജിയോ ചില്ലിനിയും ജിയാൻ ലൂയിജി ബുഫണും ആയുള്ള കരാറുകൾ പുതുക്കി ജുവന്റസ്.
ഈ സീസണോടെ കരാർ അവസാനിക്കാനിരിക്കെയാണ് ഇരുവരുടെയും കരാർ ഒരു വർഷത്തേക്ക് കൂടി യുവന്റസ് നീട്ടിയത്.ഇതോടെ 2020/21 സീസണിൽ കൂടി യുവന്റസിൽ ഇരുവരെയും കാണാൻ ആകും. പ്രതിരോധനിര താരമായ ചില്ലിനിക്ക് മുപ്പത്തിയഞ്ചും ഗോൾകീപ്പറായ ബുഫണ് നാല്പത്തിരണ്ടുമാണ് പ്രായം.പിഎസ്ജിയിലേക്കു ഇടക്കൊന്നു കൂടുമാറിയ ബുഫനെ കഴിഞ്ഞ തവണ മടക്കി കൊണ്ടുവന്നിരുന്നു.
2005 ൽ ജുവന്റസിൽ എത്തിയ ചില്ലേനി ഇതുവരെ അഞ്ഞൂറിൽ പരം മത്സരങ്ങൾ ക്ലബിന് വേണ്ടി കളിച്ചു. ഈ സീസണിൽ പരിക്ക് മൂലം മൂന്ന് മത്സരങ്ങൾ മാത്രമേ കളിക്കാൻ താരത്തിന് സാധിച്ചിട്ടുള്ളൂ.
അതേസമയം പത്തൊൻപതാം വയസ്സിലായിരുന്നു ബുഫൺ യുവന്റസിൽ അരങ്ങേറിയത്. . ഈ സീസണിൽ പതിമൂന്നു മത്സരങ്ങളിൽ അദ്ദേഹം വലകാത്തു.