വിശാഖപട്ടണത്തെ വ്യവസായശാലയില്‍ ബെന്‍സിമിഡാസോള്‍ എന്ന വാതകം ചോര്‍ന്ന് രണ്ടുമരണം.ഫാക്ടറിയിലെ തന്നെ ജോലിക്കാരായ രണ്ടുപേരാണ് മരിച്ചത്.ഇവരെക്കൂടാതെ നാലുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.ഗജുവാക്ക സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍ ചികില്‍സയിലുള്ളത്. നരേന്ദ്ര, ഗൗരി ശങ്കര്‍ എന്നിവരാണ് മരിച്ചത്. ഇതില്‍ നരേന്ദ്രക്കായായിരുന്നു ഷിഫ്റ്റ് ഇന്‍ ചാര്‍ജ്.
സെയിനര്‍ ലൈഫ് സയന്‍സ് എന്ന മരുന്ന് കമ്പനിയിലാണ് അപകടം നടന്നത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് വാതക ചോര്‍ച്ച എന്നാണ് അറിവ് .സംഭവം നടക്കുമ്പോള്‍ 30 തൊഴിലാളികളാണ് ഫാക്ടറിയിലുണ്ടായിരുന്നത്. വിഷ വാതകം പുറത്തേക്ക് വ്യാപിച്ചിട്ടില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സെയിനർ ലൈഫ് അധികൃതർ അറിയിച്ചു .സംഭവത്തെക്കുറിച്ചു അന്വേഷിക്കാന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഉത്തരവിട്ടു.
ഏതാനും ആഴ്ചകൾക്കു മുമ്പ് ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ തന്നെ മറ്റൊരു കെമിക്കൽ പ്ലാന്റായ എൽജി പോളിമേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലുണ്ടായ വാതക ചോർച്ചയിൽ 8 പേരോളം മരിക്കുകയും 200 നു മുകളിൽ പേര് ചികിത്സയിൽ ആവുകയും ചെയ്തിരുന്നു .കൊറോണ പേടിയിൽ അടച്ചിട്ടിരുന്ന പ്ലാന്റ് തുറന്നതിനു പിന്നാലെ ആയിരുന്നു അന്ന് അപകടം.