ശബരിമല ചവിട്ടി വിവിവാദങ്ങൾക്ക് തിരികൊളുത്തിയ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനക ദുര്‍ഗ വിവാഹ മോചിതയായി.ശബരിമലയില്‍ ദര്‍ശനം നടത്തിയതുമായി ബന്ധപെട്ടാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണിയുമായി അഭിപ്രായ വ്യത്യാസമുണ്ടായതെന്ന് കനക ദുര്‍ഗ പറഞ്ഞു.ഇതാണ് വിവാഹമോചനത്തിൽ കലാശിച്ചതെന്നും ഇവർ പറഞ്ഞു .
അഭിഭാഷകര്‍ മുഖേനയുണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരം പരസ്പ്പര ധാരണയിലായിരുന്നു വിവാഹ മോചനം. വിവാഹ മോചനത്തിലെ കരാര്‍ പ്രകാരം ഇവര്‍ കൃഷ്ണനുണ്ണിനയുടെ വീട്ടില്‍ നിന്ന് ഒഴിഞ്ഞുകൊടുത്ത് കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ ഫ്‌ലാറ്റിലേക്ക് താമസം മാറി.
ശബരിമലയില്‍ ദര്‍ശ്ശനം വിവാദമായതിന് പിന്നാലെ വീട്ടിൽ ഉണ്ടായ അഭിപ്രായ വിത്യസങ്ങളെ തുടർന്ന് വീട്ടിൽ കയറുന്നത് വിലക്കിയിരുന്നു .ഇതിനെതിരെ കനക ദുര്‍ഗ നിയമ നപടികള്‍ സ്വീകരിച്ചു.
കൃഷ്‌ണൻ ഉണ്ണിക്ക് പിന്തുണയുമായി കനക ദുർഗ്ഗയുടെ സഹോദരനും ഉണ്ടായിരുന്നു . കനകദുര്‍ഗ സഹോദരനും ഭര്‍ത്താവിനും അമ്മക്കുമെതിരെ നിരവധി പരാതികള്‍ പൊലീസില്‍ നല്‍കിയിരുന്നു.
ഇതിനിടെയാണ് കൃഷ്ണനുണ്ണി തനിക്ക് വിവാഹമോചനം വേണമെന്ന് കാട്ടി ഹര്‍ജി നല്‍കി. 15 ലക്ഷവും വീടും വേണമെന്നായിരുന്നു കനകദുര്‍ഗയുടെ ആവശ്യം. എന്നാല്‍ ഇത് നല്‍കാനാകില്ലെന്ന് കൃഷ്ണനുണ്ണി അറിയിച്ചതോടെ 10 ലക്ഷത്തിന് ഒത്തുതീര്‍പ്പിലെത്തി.
ഭര്‍ത്താവ് കൃഷ്ണനുണ്ണിയുമായി ഉണ്ടാക്കിയ ഉഭയസമ്മതപ്രകാരമുള്ള ഉടമ്പടി പ്രകാരമാണ് ഇപ്പോഴത്തെ വേര്‍പിരിയില്‍. കൂടാതെ കൃഷ്ണനുണ്ണിയുടെ അമ്മയും കനക ദുര്‍ഗയും പരസ്പരം നല്‍കിയ പരാതികളും പിന്‍വലിച്ചു.
നിശ്ചിത ദിവസങ്ങളില്‍ ഒഴികെ ഇവരുടെ മക്കള്‍ കൃഷ്ണനുണ്ണിയുടെ കൂടെ കഴിയും.