Headlines

പ്രശസ്ത നടൻ അനിൽ മുരളി അന്തരിച്ചു

ചലച്ചിത്ര താരം അനിൽ മുരളി (56) അന്തരിച്ചു. കരൾ രോഗത്തിനു ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനിൽ പരുക്കൻ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് ആരാധകരെ നേടിയത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ അഭിനയിച്ചു. മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ടിവി സീരിയലുകളിൽ അഭിനയിച്ചുതുടങ്ങിയ അനിൽ 1993ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. തൊട്ടടുത്ത വർഷം ലെനിൻ രാജേന്ദ്രന്റെ ദൈവത്തിന്റെ…

Read More

കടൽ തീരങ്ങളിലെ മത്സ്യ ബന്ധത്തിനും വിപണനതിനും ഇന്ന് 29-07-2020 അർദ്ധരാതിമുതൽ നിരോധനം

ആലപ്പുഴ: ജില്ലയിലെ തീരപ്രദേശങ്ങളിലെ മത്സ്യതൊഴിലാളികൾക്കും മത്സ്യസംസ്കരണ മേഖലയിലെ തൊഴിലാളികൾക്കും കോ വിഡ് 19 രോഗബാധ സ്വീകരിച്ചതിനെത്തുടർന്ന്, ആലപ്പുഴ ജില്ലയിലെ കടൽ തീരപ്രദേശങ്ങളിലെ മത്സ്യബന്ധനവും വിപണനവും 29 7 2020 അർദ്ധരാത്രി മുതൽ പൂർണമായും നിരോധിച്ചു. 05-08-2020 തീയതിവരെ ദീർഘിപ്പിച്ചു നൽകേണ്ടത് ജില്ലയിലെ കടൽ തീര പ്രദേശങ്ങളിൽ രോഗനിയന്ത്രണത്തിന് അനിവാര്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Read More

കടൽ ക്ഷോഭം മൂലം ദുരിതത്തിലായവർക്കു താൽക്കാലിക ആശ്വാസം

ആലപ്പുഴ: കടൽ ക്ഷോഭം മൂലം വീടുകളിൽ വെള്ളം കയറി ദുരിതമനുഭവിക്കുന്നവർക്കു താൽക്കാലിക ആശ്വാസം. പുന്നപ്ര പൂമീൻ പൊഴി പൊട്ടിച്ചു വിടുന്നതോടെ പ്രദേശങ്ങളിലെ വീടുകളിൽ കയറിയിരിക്കുന്ന വെള്ളം കടലിലേക്ക് പോകുന്നതിനു കാരണമാകും. വീഡിയോ വാർഡ് പ്രതിനിധികളായ കൃഷ്ണപ്രിയ, ഷീജ, ലത എന്നിവരുടെ സാന്നിധ്യത്തിലാണ് പൂമീൻ പൊഴിയിലെ വെള്ളം മുഴുവനും കടലിലേക്ക് ഒഴുക്കി വിടുന്നത്. ഇതുമൂലം പ്രദേശവാസികൾക്ക് താത്കാലിക ആശ്വാസം ഉണ്ടാവുമെങ്കിലും ഇത് ശാശ്വതമല്ല. കടൽത്തീരത്ത് വേലിയേറ്റവും, ഇറക്കവും നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യമാണെന്നും കടൽഭിത്തി നിർമ്മാണം എത്രയും പെട്ടെന്ന്…

Read More

മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ എന്നിവരെ കടത്തിവെട്ടി നിവിൻ പോളി

മലയാള സിനിമയിലെ മുൻനിര യുവതാരങ്ങളിൽ പ്രമുഖരാണ് ദുൽഖർ സൽമാനും നിവിനും. മിനിമം ഗ്യാരണ്ടിയുള്ള രണ്ടുപേരുടെയും സിനിമകൾക്ക് ആരാധകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ദുൽഖർ സൽമാന്റെ കുറുപ്പ് എന്ന സിനിമയുടെ Second Look പോസ്റ്റർ ട്വീറ്റ് ന്റെ റെക്കോഡാണ് നിവിൻ പോളി ചിത്രമായ പടവെട്ട്‌ ബ്രേക്ക്‌ ചെയ്തിരിക്കുന്നത്. സണ്ണി വെയിൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിജയരാഘവൻ ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, മഞ്ജുവാര്യർ എന്നിവരും അണിചേരുന്നുണ്ട്. നേരത്തെ കുറുപ്പ് Second look പോസ്റ്റർ 136.5 ട്വീറ്റുകൾ പിന്നിട്ടപ്പോൾ…

Read More

ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എയർടെൽ, സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാവാതെയിരിക്കൽ നിങ്ങളുടെ മാത്രം ഉത്തരവാദിത്തം

ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭാരതീയ ആഗോള വാർത്താവിനിമയ കമ്പനിയാണ് ഭാരതി എയർടെൽ ക്ലിപ്തം ദക്ഷിണേഷ്യ, ആഫ്രിക്ക, ചാനൽ ദ്വീപുകൾ എന്നീ സ്ഥലങ്ങളിൽ പതിനെട്ട് രാജ്യങ്ങളിൽ സേവനം നൽകുന്ന എയർടെൽ തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ബാങ്കിംഗ് വഴിയുള്ള ഓൺലൈൻ തട്ടിപ്പുകൾക്ക് മൊബൈൽ നമ്പറിൽ വരുന്ന OTP അനിവാര്യമാണ്. വീഡിയോ അതുപോലെ തന്നെ പല കാര്യങ്ങൾക്കും മൊബൈൽ നമ്പർ വഴിയുള്ള സെക്യൂരിറ്റിയാണ് കൂടുതൽ ഉള്ളത്. നമ്മുടെ മൊബൈൽ നമ്പർ വേറെ ആർക്കെങ്കിലും അക്സസ്സ് ചെയ്യാൻ സാധിച്ചാൽ നമ്മുടെ ബാങ്കിംഗ്,…

Read More

ആരാധകരെ ഞെട്ടിച്ചു കൊണ്ട് റാമോസ് വീണ്ടും ടാറ്റൂ പതിപ്പിക്കുന്നു

ഏവർക്കും അറിയാവുന്ന കാര്യമാണ് സ്പാനിഷ് ഫുട്ബോൾ ടീം ക്യാപ്റ്റനും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ്ബായ റിയൽ മാഡ്രിഡിന്റെ ക്യാപ്റ്റനും കൂടിയായ സെർജിയോ റാമോസിന്റെ ടാറ്റൂ പ്രണയം. ക്രൈസ്തവ വിശ്വാസി ആയതിനാൽ തന്നെ ശരീരമാസകലം യേശുവിന്റെയും കുരിശിന്റെയും അടക്കമുള്ള മതപരമായ ചിഹ്നങ്ങൾ തന്നെയാണ് മുൻപന്തിയിൽ. മതപരമായ ചിഹ്നങ്ങൾ കൂടാതെ വലതു കൈയുടെ മുകളിലുള്ള റിയൽ മാഡ്രിഡിന്റെ ലോഗോയിലെ കിരീടവും ശരീരത്തിന്റെ പുറകിൽ വലത് വശത്തുള്ള കടുവയുടെയും ഇടത് വശത്തുള്ള സിംഹത്തിന്റെയും ഒപ്പം യേശു ക്രിസ്തുവിന്റെയും ടാറ്റുവും…

Read More

യൂട്യൂബ് ചാനൽ ക്രിയേറ്റ് ചെയ്യാനും വീഡിയോസ് അപ്‌ലോഡ് ചെയ്യുന്നത് പഠിക്കാനും വേണ്ടിയിട്ടുള്ള കോഴ്സിന് വേണ്ടി യുവാവ് ചിലവാക്കിയത് ഏകദേശം മുപ്പതിനായിരം രൂപയോളം.

Read More

കോവിഡ് വാക്സിൻ സുരക്ഷിതമെന്ന് റിപ്പോർട്ട്‌

ലണ്ടന്‍: ലോകം മുഴുവനും പ്രതീക്ഷയോടെ കാത്തിരുന്ന ശുഭവാര്‍ത്തയെത്തി. ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും കോവിഡ് വാക്‌സിന്റെ ഫലമാണ് പുറത്ത് വന്നിട്ടുള്ളതു. ഓക്‌സ്‌ഫോര്‍ഡ് കോവിഡ്-19 വാക്‌സിന്‍ ട്രയലിന്റെ ഒന്നും രണ്ടും ഘട്ടങ്ങളുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. കോവിഡ് വാക്‌സിന്‍ സുരക്ഷിതവും ഇമ്യൂണോജെനിക്തുമാണെന്നാണ് മെഡിക്കല്‍ ജേണല്‍ ദി ലാന്‍സെറ്റ് ചീഫ് പ്രതികരിച്ചത്. ടീമിന് അഭിനന്ദനങ്ങൾ നേരുകയും ഈ ഫലങ്ങള്‍ അങ്ങേയറ്റം ഒരുപാട് പ്രതീക്ഷകൾ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ ഗവേഷകര്‍ പ്രതീക്ഷിക്കുന്ന രീതിയിലുള്ള ആന്റിബോഡി, ടി-സെല്‍ (കില്ലര്‍ സെല്‍) പ്രതികരണമാണ് സൃഷ്ടിക്കുന്നതെന്നാണ് ആദ്യ…

Read More

കൊറോണ വൈറസിന് വാക്സിന്റെ ആവശ്യമില്ല, ഗോമൂത്രം മതി. ആഹ്വാനവുമായി ബിജെപി അധ്യക്ഷൻ

കോവിഡിനെതിരെ പ്രതിരോധശേഷി ഉണ്ടാവാൻൻ ദിവസവും ഗോമൂത്രം കുടിക്കണമെന്നാണ് ബംഗാള്‍ ബിജെപി അധ്യക്ഷനും ലോക്‌സഭ എംപിയുമായ ദിലീപ് ഘോഷിന്‍റെ പുതിയ ആഹ്വാനം. വീഡിയോ ‘ഞാനിപ്പോള്‍ പശുവിനെക്കുറിച്ചു സംസാരിച്ചാൽ അതു പലര്‍ക്കും ബുദ്ധിമുട്ടായേക്കും. അവര്‍ കഴുതകളാണ്. ഇത് ഇന്ത്യയാണ്, ഇവിടെ പശുക്കളെ ആരാധിക്കും. നമുക്കെല്ലാവർക്കും പശുവിന്‍റെ മൂത്രം കുടിച്ച് ആരോഗ്യം ഉറപ്പുവരുത്താന്‍ കഴിയും. അതിനോടൊപ്പം ആയുര്‍വേദ മരുന്നും കഴിക്കാം’ ദിലീപ് ഘോഷ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഗോമൂത്രവും ചാണകവും ഉപയോഗിച്ചുള്ള പഞ്ചാമൃതവും ആരോഗ്യം നിലനിര്‍ത്താനാണ് ഉപയോഗിക്കുന്നത്.’ ദിലീപ് ഘോഷ് പറഞ്ഞു…

Read More

ആലപ്പുഴ വണ്ടാനം തീരദേശമേഖലകളിൽ കടൽ ക്ഷോഭം. കണ്ടൈൻമെൻറ് സോണിലുള്ള തീരദേശ വാസികൾ പരിഭ്രാന്തിയിൽ

ആലപ്പുഴ: വണ്ടാനം, വളഞ്ഞവഴി എന്നീ തീരദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുകയാണ് ശക്തമായ കടൽക്ഷോഭം.കൊറോണ മൂലംഫുൾ ലോക്ക്ഡൗൻ ആയ ഈ പ്രദേശങ്ങളിലെ ജനങ്ങൾ ഇപ്പോൾ പരിഭ്രാന്തിയിൽ ആണ്. വീഡിയോ വർഷം തോറും ഒരുപാട് വീടുകളാണ് കടൽ കയറി നശിച്ചു കൊണ്ടിരിക്കുന്നത്.എന്നിരുന്നാലും കടൽ ഭിത്തി നിർമാണം പോലെ ഉള്ള നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറില്ല. ഇപ്പോൾ ഉണ്ടായ ഈ സംഭവം അധികാരികൾ അറിഞ്ഞിട്ടും അറിയാത്ത രീതിയിൽ നടക്കുകയാണെന്നും, നാട്ടുകാർ കുറ്റപ്പെടുത്തി.നിലവിലെ കണ്ടൈൻമെൻറ് സോണിൽ ഉള്ള താങ്കളുടെ ജീവനും…

Read More