തിരക്കുള്ള ദിവസങ്ങളില്‍ Breakfast വേണ്ടെന്നു വയ്ക്കുന്നവരാണ് നമ്മളില്‍ പലരും. രാവിലത്തെ ഭക്ഷണം ഒഴിവാക്കിയാൽ ഭാരം കുറയുമെന്ന് കരുതുന്നവരുമുണ്ട്. അത് പലരുടെയും തെറ്റിദ്ധാരണയാണ്. കാരണം പ്രാതല്‍ ഒഴിവാക്കിയാല്‍ നഷ്ടമാകുക ഒരുദിവസത്തെ ആരോഗ്യമാണ് എന്നത് പലരും മനസ്സിലാക്കുന്നില്ല.
Breakfast ഒഴിവാക്കുകയും രാത്രിയിൽ അത്താഴം ഏറെ വൈകി കഴിക്കുകയും ചെയ്യുന്നത് ഒരാള്‍ സ്വന്തം ആരോഗ്യത്തോടു ചെയ്യുന്ന കടുത്ത അനീതി തന്നെയാണ്. ഇത് സ്വന്തം ആയുസ്സ് കുറക്കാൻ കാരണമാകുന്നു. മാത്രമല്ല ഹൃദ്രോഗസാധ്യത ഇവര്‍ക്ക് കൂടുതലുമായിരിക്കും. 113 ആളുകളില്‍ നടത്തിയൊരു പഠനത്തിലാണ് ഇതിനെ കുറിച്ച് ഗവേഷകര്‍ പറയുന്നത്. ഇവരില്‍ കൂടുതലും പുരുഷന്മാരായിരുന്നു. ഇവരില്‍ മിക്കവര്‍ക്കും ഹൃദയവാല്‍വുകളില്‍ ബ്ലോക്ക് കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ 53% ആളുകളും Breakfast ഒഴിവാക്കുന്നവരായിരുന്നു, 51 % പേര്‍ രാത്രിയിൽ ഭക്ഷണം വൈകി കഴിക്കുന്നവരും.
ഭക്ഷണം വൈകി കഴിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് കൂടുതൽ നമുക്ക് അറിയാം
1.ഭാരം കൂടാൻ കാരണമാകുന്നു
ഒരു ദിവസം ആരംഭിക്കുമ്പോള്‍ ആദ്യം കഴിക്കുന്ന ആഹാരമാണ് Breakfast. അത് പോഷകസമ്പന്നമായിരിക്കണം. ഒരു ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം ഇതിലൂടെ ലഭിക്കും എന്നത് പലർക്കും അറിയാത്ത കാര്യമാണ്. BREABreakfast ശരിയായില്ലെങ്കില്‍ അത് ദിവസം മുഴുവന്‍ ക്ഷീണവും കൂടുതല്‍ ആഹാരം കഴിക്കാന്‍ വിശപ്പും ഉണ്ടാക്കുക സ്വാഭാവികമാണ്. ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ ഉച്ചയ്ക്ക് ആഹാരം കഴിക്കുന്ന ഒരാള്‍ 250 കാലറി അധികം കഴിക്കും എന്നാണ് ഇംപീരിയല്‍ കോളജ് ലണ്ടനില്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്. അതായതു ഭാരം കുറയുകയല്ല മറിച്ച് ഭാരം കൂടാനാണ് കാരണമാകുന്നത്.

2. വളരെ പെട്ടെന്ന് പ്രമേഹരോഗി ആകുന്നു
ഇന്ത്യയിൽ പ്രമേഹം രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. പ്രാതല്‍ ഒഴിവാക്കിയാൽ അത് ശരീരത്തിലെ ഗ്ലുക്കോസ് നില കൂട്ടുകയും. ടൈപ്പ് ടു ഡയബറ്റിസ് പോലെയുള്ള ജീവിതശൈലീരോഗങ്ങള്‍ പിടികൂടാന്‍ ഇത് കാരണമാകുന്നു.

3.കാന്‍സര്‍
പ്രാതല്‍ സ്ഥിരമായി ഒഴിവാക്കിയുള്ള ജീവിതചര്യകള്‍ ക്രമേണ ഭാരം വര്‍ധിപ്പിക്കുകയും . അതുമൂലം ഉണ്ടാവുന്ന അമിതവണ്ണം പലപ്പോഴും ശരീരത്തില്‍ ട്യൂമര്‍ വളര്‍ച്ചയ്ക്ക് കാരണമാകാൻ സാധ്യതയുണ്ട്. തൈറോയ്ഡ് കാന്‍സര്‍ ആണ് ഇതില്‍ ഏറ്റവും പ്രശ്നം. ടെക്സസ് സര്‍വകലാശാലയില്‍ നടത്തിയ ഒരു പഠനത്തില്‍ അമിതവണ്ണം പുരുഷന്‍മാരില്‍ തൈറോയ്ഡ് കാന്‍സര്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിരുന്നു. കിഡ്നി, വന്‍കുടല്‍, അന്നനാളകാന്‍സര്‍ എന്നിവയെല്ലാം അമിതവണ്ണം മൂലം ഉണ്ടായേക്കാവുന്ന രോഗങ്ങളാണ്.

4.മുടികൊഴിച്ചിൽ
മുടി കൊഴിച്ചില്‍
ഹെയര്‍ ഫോളിക്കിളുകള്‍ക്ക് വേണ്ട പോഷകം ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് ബ്രേക്ഫാസ്റ്റിലൂടെയാണ്. അതുകൊണ്ട് പ്രാതല്‍ സ്ഥിരമായി ഒഴിവാക്കിയാല്‍ അത് മുടി കൊഴിച്ചിലിന് കാരണമാകുന്നു. കരാറ്റിന്‍ അളവ് ശരീരത്തില്‍ കുറയുന്നതാണ് ഇതിനു കാരണം. പ്രോട്ടീന്‍ ധാരാളമുള്ള ആഹാരം രാവിലത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
പ്രാതല്‍ ഒഴിവാക്കിയാൽ തലവേദന, തലചുറ്റല്‍ , ഉന്മേഷക്കുരവ് എന്നിവ കൂടുതലായിരിക്കും. മുട്ട, ഓട്സ് മീല്‍, മഷ്‌റൂം, ഫ്രൂട്സ്, നട്സ്,യോഗര്‍ട്ട് എന്നിവ പ്രാതലില്‍ ശീലമാക്കുന്നത് വളരെ നല്ലതായിരിക്കും.