Headlines

ക്വാറന്റീൻ ലംഘിച്ചു കറങ്ങിനടന്ന പ്രവാസിയെ നാട്ടുകാരും ആരോഗ്യപ്രവർത്തകരും ഓടിച്ചിട്ടു പിടികൂടി

പത്തനംതിട്ട: ക്വാറന്റീൻ ലംഘിച്ച് പുറത്തിറങ്ങിനടന്ന പ്രവാസിയെ നാട്ടുകാരും പോലീസും ആരോഗ്യപ്രവർത്തകരും ഓടിച്ചിട്ട് പിടികൂടി. സംഭവം ഇങ്ങനെ, മൂന്നു ദിവസം മുന്നേ ദുബായിൽ നിന്നെത്തിയ പ്രവാസി പുറത്തിറങ്ങി നടന്നപ്പോൾ മാസ്ക് ശെരിയായി ധരിക്കാതിരുന്നത് ഒരു പോലീസ് കാരന്റെ ശ്രദ്ധയിൽ പെടുകയും. തുടർന്ന് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് ഇയാൾ നാട്ടിൽ വന്നിട്ടു മൂന്നു ദിവസമേ ആയിട്ടുള്ളൂവെന്നും, ക്വാറന്റീൻ ഇരിക്കാതെ കറങ്ങിനടക്കുകയാണെന്നുമുള്ള കാര്യം. PPE കിറ്റ്‌ ധരിച്ചെത്തിയ ആരോഗ്യപ്രവർത്തകർ ഇയാളെ പിടിക്കാൻ ശ്രമിച്ചുവെങ്കിലും കുതറിയോടുകയായിരുന്നു.

പിന്നീട് പോലീസിൽ വിവരമറിയിക്കുകയും പോലീസും നാട്ടുകാരും ആരോഗ്യപ്രവർത്തകരും ചേർന്ന് ബലമായിപ്പിടിച്ചു കോഴഞ്ചേരി ആശൂപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്നു ദിവസത്തിനു മുന്നേ വീട്ടിലെത്തിയ പ്രവാസി വീട്ടുകാരുമായി പിണങ്ങി വഴക്കിട്ട് പുറത്തിറങ്ങി പോയതാണെന്നും പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *