പിണറായി നുണകൾ പിണറായിയെ തിരഞ്ഞു കൊത്തുന്നു.
പണ്ടൊരിക്കൽ ഒരു അഴിമതിക്കാരി ഉമ്മൻ ചാണ്ടിയുടെ ചെവിയിൽ സ്വകാര്യം പറഞ്ഞു.
പേര് “സരിത എസ് നായർ”.
സോളാർ സരിത എന്ന് പറഞ്ഞാലും നാട്ടാര് അറിയും .
സോളാർ അഴിമതിയുടെ പേരിൽ രഹസ്യം പറഞ്ഞെന്ന ഒറ്റ കാരണത്താൽ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിക്ക് എതിരെ സ്റ്റേജ് കെട്ടി പ്രസംഗിച്ചും സെക്രട്ടറിയേറ്റിനു ചുറ്റും വലയം തീർത്തും ഇന്നത്തെ മുഖ്യൻ മുഖ്യമന്ത്രി കസേരക്ക് വേണ്ടി ആവുന്നത്ര അപവാദം നാടായ നാടൊക്കെ പറഞ്ഞുകൊണ്ട് നടന്നു .
കൂട്ടിനു പാർട്ടിയുടെ കേന്ദ്ര നേതൃത്വവും .
അവരെ കുറ്റം പറയാൻ പറ്റില്ല ,തരിയായുള്ള കനൽ ആകെ എരിയുന്ന ഒരേ ഒരു സ്ഥലമല്ലേ.ഇതുകൂടി അണഞ്ഞാൽ തീർന്നില്ലേ കഥ.
ഉമ്മൻ ചാണ്ടിയുടെ ചെവിയിൽ സരിത നായർ രഹസ്യമായി പറഞ്ഞതാണ് കാര്യം .
“അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ ആ അഴിമതിയിൽ ഉമ്മൻ ചാണ്ടിക്കും പങ്കുണ്ടത്രേ..!! ചെവിയിൽ രഹസ്യം പറയാൻ സ്വാതന്ത്ര്യം ഉള്ള ആൾ ഏതായാലും വഴിയേ പോയ ആളല്ല …!!”
മുഖ്യമന്ത്രിക്ക് വളരെ വേണ്ടപ്പെട്ട ആളാണത്രെ ..!!”
എന്നായിരുന്നു സഖാക്കളുടെ കണ്ടെത്തൽ .
ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഒരു തുടര്ഭരണം കേരളക്കരയിൽ ഉറപ്പായിരുന്ന സമയത് ഇവർക്ക് മുമ്പിൽ ഇതല്ലാതെ വേറെ വഴിയില്ലായിരുന്നു .
വികസനത്തിലും ജനക്ഷേമത്തിലും ഒരു സർക്കാർ എങ്ങിനെ ആയിരിക്കണം എന്ന് ഉമ്മൻ ചാണ്ടിയുടെ ഭരണം കണ്ടാൽ മതിയാരുന്നു.
അദ്ദേഹത്തിന്റെ ഒരു “ജനസമ്പർക്ക പരിപാടി” മാത്രം മതിയായിരുന്നു ഇതിനു ഉദാഹരണം .
അദ്ദേഹത്തിന്റെ ഭരണ കാലത്തു സംസ്ഥാനത്തിന്റെ അങ്ങോളം ഇങ്ങോളം ഓടി നടന്നു ആ മനുഷ്യൻ കേരളം ജനതയുടെ കണ്ണീരൊപ്പാൻ നടന്നു .
നാടിന്റെ മുക്കിലും മൂലയിലും വികസനം കൊണ്ടെത്തിച്ചു .,ഇതൊക്കെ സഖാക്കൾക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു .
നമ്മുടെ ഒക്കെ നാട്ടിൽ കാണാറുള്ള ഒരു പതിവുണ്ട് .,
നാട്ടുകാർക്കും വീട്ടുകാർക്കും ഒരു ഗുണവുമില്ലാതെ വഴിയിൽ ഇരുന്നു കണ്ണിൽ കാണുന്നവരുടെ ഒക്കെ പരദൂഷണം പറയുന്ന കുറെ എണ്ണം കാണും .,
അവർക്ക് ആളുകൾ ബഹുമാനിക്കുന്ന ആരെ എങ്കിലും കണ്ടാൽ അയാളെ തേജോവധം ചെയ്യാൻ അവർ കഴിവിന്റെ പരമാധി ശ്രമിക്കും .പിന്നെ അവരുടെ പ്രധാന പണി എന്താണെന്ന് വെച്ചാൽ ആള് കൂടുന്നിടത്തൊക്കെ അയാളെ കുറിച്ച് പരദൂഷണം പറയുക എന്നത് തന്നെ ആകും ., പറയുന്നതിൽ അല്പം എരിവും പുളിയും ഉണ്ടെങ്കിൽ ഉഷാറാകുമെന്നു അവർക്കു നല്ലതു പോലെ അറിയാം .
അതുപോലെ ഒരു ഗുണവും ഇല്ലാത്ത കുറച്ചു പേർ കേരള രാഷ്ട്രീയത്തിലും ഉണ്ടായിരുന്നു .
അവർക്ക് എതിർക്കാൻ കാരണമൊന്നും ഇല്ലാതിരിക്കുമ്പോൾ മുമ്പ് ഐസ്ക്രീം പാർലർ ഉയർന്നു വന്നിരുന്നത് പോലെ സോളാറും ഉയർന്നു വന്നു .
അല്ലെങ്കിൽ ഉയർത്തി കൊണ്ട് വന്നു .
അതോടെ യുഡിഎഫിൽ നിന്നും പിണറായിയുടെ നേതൃത്വത്തിൽ ഭരണം സഖാക്കളുടെ നേതൃത്വത്തിൽ ആയി .
വര്ഷം കുറെ ആയിട്ടും ഇന്നേവരെ ഉമ്മൻ ചാണ്ടിയുടെ ചെവിയിൽ സരിത നായർ പറഞ്ഞ രഹസ്യം കണ്ടെത്താൻ പിണറായി സഖാവിനു കഴിഞ്ഞിട്ടില്ല .
രഹസ്യം പോയിട്ട് ഏതെങ്കിലും രീതിയിലുള്ള ബന്ധം പോലും കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് പറയുന്നതാകും ശരി,
അന്ന് സ്റ്റേജ് കെട്ടി “അഴിമതി… അഴിമതി..!!” എന്ന് പ്രസംഗിച്ചു നടന്ന പിണറായിയുടെ പേരിൽ ഇപ്പോൾ കേൾക്കുന്നതു .,സർവത്ര അഴിമതി ..അഴിമതിയുടെ കൂത്തരങ്ങു ആണ് ഇപ്പോൾ കേരള സർക്കാർ എന്ന് പറയുന്നതാകും കൂടുതൽ ശരി .
നോക്കി നിന്ന് കൂലി വാങ്ങിയിരുന്ന ഒരുപറ്റം ഗുണ്ടകൾ തന്നെ ഇപ്പോൾ വെളുത്ത വസ്ത്രത്തിൽ കൊടിവെച്ച കാറിൽ കറങ്ങുന്നു എന്ന് കരുതേണ്ട അവസ്ഥ .
“പ്രളയ ഫണ്ട് അഴിമതി,ഓഖി ദുരിതാശ്വാസ ഫണ്ട് അഴിമതി ,മന്ത്രി മാരുടെ ബന്ധുക്കളൊക്കെ ഒക്കെ നിയമിച്ചതിൽ അഴിമതി,പി എസ് സി ഉത്തരക്കടലാസിൽ അഴിമതി,സ്പ്രിംഗ്ലർ അഴിമതി,അങ്ങിനെ തുടങ്ങി അവസാനമില്ലാതെ സ്വര്ണക്കടത്തിൽ വരെ എത്തി നിൽക്കുന്നു .”
ഇതിപ്പോൾ അഴിമതിക്കൊപ്പം രാജ്യദ്രോഹം കൂടി ഉൾപ്പെട്ടിട്ടുണ്ട്.
സ്വപ്ന എന്ന “സ്വപ്ന സുന്ദരി” കാതിൽ രഹസ്യം പറഞ്ഞത് ഉമ്മൻ ചാണ്ടിയുടെ ചെവിയിൽ അല്ല ..കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായിയുടെ ആണ്
മുഖ്യമന്ത്രിയുടെ ഐടി വകുപ്പിന് കീഴിലുള്ള ഒരു അഴിമതിയിൽ മുഖ്യമന്ത്രിയുടെ ഓഫിസ് അറിയാതെയും ഇരിക്കില്ലല്ലോ .
ഇനി പിണറായിയുടെ വാക്കുകൾ തന്നെ കടമെടുക്കാം .
“ചെവിയിൽ രഹസ്യം പറയാൻ സ്വാതന്ത്ര്യം ഉള്ള ആൾ ഏതായാലും വഴിയേ പോയ ആളല്ല …മുഖ്യമന്ത്രിക്ക് വളരെ വേണ്ടപ്പെട്ട ആള് തന്നെ ആകും .”
ഏതായാലും ഇനി പീ ആർ ഏജസികൾക്ക് കൊയ്ത്തുകാലം ആണ് . KSEB യുടെയും വാട്ടർ അതോറിറ്റിയുടെയും ബില്ലെന്ന പേരിൽ ജനങ്ങളെ ഊറ്റിയ കോടികൾ സർക്കാരിന്റെ കൈക്കൽ ഉള്ള സ്ഥിതിക്ക് ഇനി പിണറായി സഖാവിന്റെ മദ്ഹ്പാടി പാടി നടക്കാം ”നന്മയുള്ള ലോകമേ ..കാത്തിരുന്ന് കാണുക..!!!”
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും തന്നെ ഉള്ള ആൾ ഉൾപ്പെട്ട അഴിമതി ആയതിനാൽ അത്രവേഗമൊന്നും തടി തപ്പാൻ പറ്റില്ല എന്ന് പിണറായിയുടെ പീ ആർ ഏജസികൾ എങ്കിലും ഓർത്താൽ നന്ന്.
ഒരു കാര്യം സഖാക്കളേ ഓർമ്മിപ്പിച്ചു നിര്ത്തുന്നു …
“കാലം സാക്ഷി ചരിത്രം സാക്ഷി”