ഹാപ്പി വെഡിങ് എന്ന ഒറ്റ സിനിമയിലൂടെ തന്നെ മലയാളത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ഒമർ ലുലു. യുവാക്കളുടെ പൾസ് നോക്കി സിനിമയെടുക്കാനുള്ള ഒമറിന്റെ കഴിവ് അത്യപൂർവം സംവിധായകന്മാരിൽ മാത്രമേ കണ്ടിട്ടുള്ളൂ. ഹാപ്പി വെഡിങ്, ചങ്ക്‌സ് എന്നീ സിനിമക്ക് ശേഷം വന്ന ഒരു അടാർ ലവ് എന്ന സിനിമ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടതാണ് ഒമർ ലുലു എന്ന സംവിധായകന് വിനയായത്.
അതോടെ ശത്രുക്കൾ കൂടുകയും പലരും ഒമർ ലുലുവിനെതിരെ dislike കാമ്പയിൻ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. വിമർശനങ്ങൾ പോലും പോസിറ്റിവ് ആയി കാണുന്ന ഒമർ ലുലു എന്ന സംവിധായകന് അതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല. ഏതൊരു സംവിധായകനെയും പോലെ തന്റെ സിനിമ നന്നാവണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു. ഇപ്പോൾ സംവിധായകൻ തനിക്കെതിരെ മാത്രം വന്നുകൊണ്ടിരിക്കുന്ന Dislike ക്യാമ്പയിനെ കണക്കറ്റു പരിഹസിച്ചിരിക്കുകയാണ്.
ഒമർ ലുലു സിനിമയിലെ പാട്ട് ഇറങ്ങുന്ന സമയത്ത് മാത്രം പാട്ടിൽ നല്ലവരികൾ ഉപയോഗിക്കുന്നില്ല എന്ന കാരണം പറഞ്ഞുകൊണ്ട് പലരും Dislike കാമ്പയിൻ സംഘടിപ്പിക്കുന്നു എന്നും, അത് കൂടാതെ ട്രോളൻമാരുടെ വക “വയലാർ എഴുതുമോ ഇതുപോലെ” എന്നുള്ള സ്ഥിരം ഐറ്റവും.
Nepotism എന്ന് Facebookൽ കിടന്ന് കരയുന്ന പലരും തങ്ങളുടെ ഇഷ്ട താരങ്ങളുടെ മക്കളെ കണ്ടാൽ അച്ഛന്റെ മകനല്ലേ എന്ന് പറഞ്ഞുകൊണ്ട് പ്രശംസിക്കുകയും, അവർ പരാജയപ്പെട്ടാൽ അവൻ തിരിച്ചു വരും ഫഹദ് ഫാസിലിനെ കണ്ടിലേ എന്നുള്ള സ്ഥിരം ഡയലോഗുകളും.
ഒരാളുടെയും സപ്പോർട്ട് ഇല്ലാതെ സ്വന്തം കഴിവുകൊണ്ട് ഒരു മലയാളി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എത്തിയപ്പോൾ മലയാളികൾക്ക് അസൂയ തുടങ്ങുകയും ശേഷം അവനെ ബാൻ ചെയ്‌ത് വീട്ടിലിരിത്തിപ്പോൾ അഹങ്കാരി അവന് അത് വേണം എന്ന് പറഞ്ഞവരെയും ഒമർ ലുലു കണക്കിന് പരിഹസിച്ചു.
അബീക്കാടെ ആമിനതാത്ത മിമിക്രിയിൽ പറയുന്ന രസകരമായ ഒരു കാര്യം കൂടി ഒമർ ലുലു ഓർമ്മപ്പെടുത്തി.
കേരളത്തിൽ നിന്ന് കൊണ്ട് പോകുന്ന ഞണ്ടിന്റെ പാത്രം മാത്രം മൂടിവെക്കെണ്ട അവശ്യമില്ല ഒരെണ്ണം രക്ഷപെടുമെന്ന് തോന്നിയാൽ ബാക്കിയുള്ള ഞണ്ടുകൾ രക്ഷപ്പെടാൻ നോക്കിയ ഞണ്ടിനെ താഴെ വലിച്ചിടും എന്ന്.
മലയാളികളുടെ ഏറ്റവും വലിയ സന്തോഷം അത് മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുകയാണ്. നല്ലത് അംഗീകരിച്ചു കൊടുക്കാൻ മടിയാണ്,
എന്നിട്ടും പറയുന്നു മലയാളികൾ പൊളിയാണ്
എന്നിങ്ങനെ രസകരമായ കമെന്റുകൾ ആണ് പോസ്റ്റിനു കീഴിൽ വന്നുകൊണ്ടിരിക്കുന്നത്.
മറഞ്ഞിരുന്നു വിമർശിക്കുന്നവരിൽ പലരും ഒമറിന്റെ സിനിമകൾ എൻജോയ് ചെയ്തു കാണുന്നവരാണ് എന്നുള്ളതാണ് രസകരമായ മറ്റൊരു വസ്തുത. അടാർ ലവ് എന്ന സിനിമക്ക് ഒരുകോടിയിലധികം കാഴ്ചക്കാർ ഉണ്ടായത് തന്നെ അതിനുള്ള ഏറ്റവും വലിയ തെളിവാണ്. ബാബു ആന്റണി നായകാനായ Power Star എന്ന ബിഗ് ബഡ്ജറ്റ് സിനിമയാണ് സംവിധായകന്റേതായി വരാനിരിക്കുന്ന മറ്റൊരു ചിത്രം.
പോസ്റ്റിന്റെ പൂർണ്ണരൂപം
ഒമർ ലുലു സിനിമയിലെ പാട്ട് ഇറങ്ങുന്ന സമയത്ത് മാത്രം കാണുന്ന dislike campaign കാരണം എന്താ “നല്ല മലയാളത്തിൽ ഉള്ള വരികൾ ഉപയോഗിച്ചൂടെ “ അങ്ങനെ പലതും പല കാരണങ്ങൾ പിന്നെ ട്രോളൻമാരുടെ മെയ്യിൻ ഐറ്റവും “വയലാർ എഴുതുമോ ഇതുപോലെ” എന്നുള്ള കമ്മന്റസും.
Nepotism എന്ന് Facebookൽ കിടന്ന് കരയുകയും ചെയ്യും തങ്ങളുടെ ഇഷ്ട താരങ്ങളുടെ മക്കളെ കണ്ടാൽ എങ്ങനെയാ അച്ഛന്റെ അല്ലേ ചോരാ പിന്നെ പുലിയാവാതെ ഇരിക്കുമോ ഇനി പരാജയപ്പെട്ടാൽ അവൻ തിരിച്ചു വരും ഫഹദ് ഫാസിലിനെ കണ്ടിലേ മുതലായവ വേറെയും ഒരാളുടെയും സപ്പോർട്ട് ഇല്ലാതെ ഒരു മലയാളി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എത്തി അവനെ ബാൻ ചെയ്‌ത് വീട്ടിലിരിത്തിപ്പോൾ മലയാളിക്ക് സന്തോഷം എന്നിട്ട് പറയാ അഹങ്കാരി അവന് അത് വേണം🙏.