കുവൈത്ത്: ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകുന്ന പുതിയ നിയമം കുവൈത്ത് ഭരണകൂടം നടപ്പാക്കാന്‍ ഒരുങ്ങുന്നതായി സൂചന. ക്രമേണ വർധിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതാണ് കുവൈറ്റ് ഭരണകൂടത്തിന്റെ പുതിയ നിയമം. കുവൈത്തില്‍ സ്വദേശികള്‍ ന്യൂനപക്ഷമാണെന്നും. ഇനിയും ഇങ്ങനെ മുമ്പോട്ട് പോകാന്‍ സാധിക്കില്ലെന്ന് പാര്‍ലമെന്റംഗങ്ങള്‍ പറയുന്നു.
കുവൈറ്റിൽ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ചതും വിദേശികള്‍ക്കാണ്. ഈ കാര്യവും പുതിയ നിയമം വേഗത്തില്‍ നടപ്പാക്കാന്‍ കാരണമായിട്ടുണ്ട്.
വിദേശികളായ ജോലിക്കാരെ ആശ്രയിക്കുന്നത് രാജ്യം കുറയ്ക്കണമെന്നാണ് കുവൈറ്റ് എംപിമാരുടെ നിലപാട്. വിദേശികള്‍ക്കെതിരായ വികാരം വളരാന്‍ കൊറോണ രോഗവും കാരണമായിട്ടുണ്ടെന്നും. കോവിഡ് കൂടുതല്‍ ബാധിച്ചത് വിദേശികള്‍ക്കാണെന്നും. അതിൽ ഇന്ത്യക്കാർക്കാണ് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചതെന്നും റിപ്പോട്ടിൽ പറയുന്നു.
രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 70 ശതമാനവും വിദേശികളാണ്.
കുവൈത്തില്‍ ഏകദേശം 14 ലക്ഷത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ആയതിനാൽ പുതിയ ബില്ല് നിയമമായാല്‍ 7 ലക്ഷത്തോളം പേര്‍ കുവൈത്ത് വിടേണ്ടി വരും. രാജ്യത്തുള്ള 70% വിദേശികളെ 30% ആയി കുറയ്ക്കണമെന്നാണ് പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാനാണ് കുവൈത്ത് സര്‍ക്കാരിന്റെ തീരുമാനിച്ചിരിക്കുന്നതു.
എന്നാൽ, ഈ വിഷയം ഇന്ത്യ ഗൗരവത്തിലെടുക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇപ്പോൾ കുവൈത്തിലെ ഇന്ത്യന്‍ എംബസി പുതിയ നിയമ നിര്‍മാണത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ചുവരികയാണ്. ആശങ്ക അകറ്റാനായി കുവൈത്ത് ഭരണകൂടവുമായി എംബസി ചര്‍ച്ച നടത്തിയേക്കുമെന്നും ഇന്ത്യൻ എംബസിയുമായുള്ള അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നു.