കോട്ടയം: ചങ്ങനാശേരിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ.
പായിപ്പാട് നാലുകോടി യിലെ കൃഷ്ണപ്രിയ (20) എന്ന പെൺകുട്ടിയാണ് മരണപ്പെട്ടത്.
റഷ്യയിൽ MBBS വിദ്യാർത്ഥിനി ആയിരുന്നു കൃഷ്ണപ്രിയ. ജൂലൈ ഒൻപതിനായിരുന്നു കൃഷ്ണപ്രിയ നാട്ടിലേക്ക് മടങ്ങിയെത്തുന്നത്. കോവിഡ് പരിശോധനയ്ക്കായി കൃഷ്ണപ്രിയയുടെ സാംപിൾ ശേഖരിച്ചിരുന്നു.
കൂടുതൽ കാരണങ്ങൾ വ്യക്തമായിട്ടില്ല. ആകസ്മികമായ പെൺകുട്ടിയുടെ ആത്മഹത്യ നാടിനെയും നാട്ടുകാരെയും നടുക്കിയിരിക്കുകയാണ്.