Headlines

അടുത്ത മാസം 19 നു കോവിഡ് വാക്സിൻ ഇറക്കിയേക്കും

ലോകത്തിലെതന്നെ ആദ്യത്തെ കൊവിഡ് 19 വാക്സിൻ അടുത്ത മാസം പകുതിയോടെ പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു റഷ്യൻ ഗവേഷകർ. നേരത്തെ കോവിഡ് വാക്സിന്റെ ക്ലിനിക്കൽ ടെസ്റ്റ്‌ വിജയകരമായി റഷ്യ പൂർത്തിയാക്കി എന്നത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഒക്ടോബർ 12-14 തിയ്യതികൾക്കുള്ളിൽ വാക്സിൻ വിപണിയിൽ എത്തിക്കാൻ കഴിഞ്ഞേക്കുമെന്നും, നവംബർ മാസത്തിൽ സ്വകാര്യകമ്പനികൾക്ക്‌ കൂടുതൽ വാക്സിൻ വിപണിയിൽ എത്തിക്കാൻ കഴിയുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചത് ജനങ്ങൾക്ക്‌ ആശ്വാസം പകരുന്നു.

മൂന്നാം ഘട്ട പരീക്ഷണത്തിൽ വാക്സിന്റെ ഗുണമേന്മയും, ഫലപ്രാപ്തിയെയും സംബന്ധിച്ച വ്യക്തമായ തെളിവുകൾ കിട്ടിയാൽ മാത്രമേ വാക്സിൻ വിപണിയിൽ എത്തിക്കാൻ അനുമതി കിട്ടുകയുള്ളൂ എന്ന് മോസ്‌കോ time റിപ്പോർട്ട്‌ ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *