Headlines

24 മണിക്കൂറിനിടയിൽ 791 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.

കുവൈത്ത്: 791 പേര്‍ക്ക് കൂടി കുവൈറ്റിൽ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇപ്പോൾ ആകെ രോഗബാധിതരുടെ എണ്ണം 57,668 ആയിട്ടുണ്ട്. 459 സ്വദേശികള്‍ക്കും 332 വിദേശികള്‍ക്കുമാണ് പുതുതായി കൊവിഡ് സ്ഥിതീകരിച്ചത്.

വ്യാഴാഴ്ച 648 പേര്‍ രോഗമുക്തരായതോടെ ആകെ കൊവിഡ് ഭേദമായവരുടെ ആകെ എണ്ണം 47,545 ആയി. വ്യാഴാഴ്ച മൂന്ന് പേര്‍ മൂന്ന് പേര്‍ കൂടി മരിച്ചപ്പോൾ 402 ആയി രാജ്യത്തെ ആകെ മരണസംഖ്യ. 9721 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതില്‍ 142 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *