Headlines

നിവിന് ആശംസകൾ നേർന്നുകൊണ്ട് സ്പീഡ് തീരെ പേടിയില്ലാത്ത ആസിഫ് അലി

കഴിഞ്ഞ ദിവസമായിരുന്നു നിവിൻ പൊളി സിനിമയിൽ 10 വർഷം തികച്ചതു. മലർവാടി ആർട്സ് ക്ലബ്ബിൽ തുടങ്ങി മൂത്തൊൻ വരെ എത്തി നിൽക്കുന്ന നിവിൻ പൊളിക്കു സിനിമയിൽ ഉള്ള പലരും ആശംസകൾ നേർന്നിരുന്നുവെങ്കിലും മലയാളത്തിന്റെ യങ് സൂപ്പർ താരമായ ആസിഫ് അലി ഫേസ്ബുക്കിൽ നൽകിയിരിക്കുന്ന ആശംസകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടിക്കുന്നതു.

ട്രാഫിക് എന്ന സിനിമയിലെ പ്രസിദ്ധമായ സ്പീഡ് പേടിയുണ്ടോ എന്ന സീനിലെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആശംസകൾ നേരുകയും, എനിക്ക് സ്പീഡ് പേടിയില്ല എന്ന മോനേ എന്ന് പറഞ്ഞു കുറിച്ച രസകരമായ വാക്കുകളാണ് ആസിഫ് അലി ആരാധകരും നിവിൻ ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.

താരങ്ങൾ തമ്മിൽ മത്സരങ്ങൾ ഉണ്ടാവുന്ന സിനിമ ഇൻഡസ്ട്രികളിൽ നിന്നും വളരെ വ്യത്യസ്തമാണ് മലയാളം ഇൻഡസ്ട്രിയെന്നും, മറ്റു ഭാഷകളിലെ താരങ്ങൾക്കുള്ളത് പോലെ മത്സര ബുദ്ധിയില്ലാതെ പരസ്പരം സഹായിച്ചും സഹകരിച്ചും പോകുന്ന ഒരുപിടി യുവതാരങ്ങളാണ് മലയാളം സിനിമയിൽ ഉള്ളത്.
ഈ യുവതാരങ്ങൾ തമ്മിലുള്ള അടുപ്പം എത്രത്തോളം ഉണ്ട് എന്ന തെളിവാണ് 2009 – 2012 വർഷങ്ങളിലെ യൂത്ത് സ്റ്റാറിന്റെ Facebook പോസ്റ്റിൽ ഉള്ളത്.

ഭാവിയിൽ മലയാള സിനിമക്ക് മുതൽക്കൂട്ട് ആകുമെന്നുറപ്പുള്ള ഒരുപിടി യുവതാരങ്ങളാണ് മലയാള സിനിമയിൽ നിലവിൽ ഉള്ളത്.

കുഞ്ചാക്കോ ബോബൻ, പ്രിത്വിരാജ്, ജയസൂര്യ, ആസിഫ് അലി, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, നിവിൻ പോളി, ഇന്ദ്രജിത്, ടോവിനോ തോമസ്, ഷൈൻ ടോം ചാക്കോ, ഷെയിൻ നിഗം എന്നീ കഴിവുള്ള യുവതാരങ്ങൾ മലയാള സിനിമക്ക് പ്രതീക്ഷ നൽകുന്നവരാണ്.

Leave a Reply

Your email address will not be published. Required fields are marked *