Headlines

ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സക്കായി പാവപ്പെട്ട രോഗികൾ വലയുന്നു. ശക്തമായി പ്രതികരിച്ചു ബ്ലോക്ക്‌ മെമ്പർ UM കബീർ

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ്‌ ആശുപത്രി കോവിഡ്‌ ആശുപത്രിയാക്കിയതു മൂലം രോഗികൾ ചികിൽസക്കായി വളരെയേറെ പ്രയാസമനുഭവിക്കുകയാണെന്നും മെച്ചപ്പെട്ട ചികിൽസ സൗജന്യമായി സാധാരണക്കാർക്ക്‌ ലഭിക്കുവാൻ വേണ്ടിയുള്ള മെഡിക്കൽ കോളേജ്‌ ആശുപത്രിയെ മറ്റ്‌ ക്രമീകരണങ്ങൾ ഏർപ്പെടുത്താതെ കോവിഡ്‌ ആശുപത്രിയാക്കിയപ്പോൾ ഭൂരിഭാഗം രോഗികളും സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട സാഹചര്യത്തിലാണെന്നും ബ്ലോക്ക് മെമ്പർ UM Kabeer വ്യക്തമാക്കി.

വീഡിയോ

പണമില്ലാതെ വിഷമിക്കുന്ന രോഗികൾക്കായി സാമ്പത്തീക സമാഹരണം നടത്തേണ്ട അവസ്ഥയിലാണു ഇപ്പോൾ പൊതുപ്രവർത്തകർ. പാവങ്ങളെ സഹായിച്ചുകൊണ്ടിരുന്ന സുമനസ്സുകൾ കൊറോണ പ്രതിസന്ധിയിൽ സാമ്പത്തീക വിഷമതയിലുമായതു പാവങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യതമാക്കി. ആശുപത്രിയിലെത്തുന്ന രോഗികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ വിവരണാതീതമാണെന്നും അപകടത്തിൽപ്പെട്ട്‌ വരുന്ന പലരുടെയും സർജറികൾക്ക്‌ നീണ്ട തീയതിയാണു നൽകുന്നതെന്നും UM കബീർ കുറ്റപ്പെടുത്തി.

രോഗികൾ ഏറെ വിഷമിക്കുമ്പോഴും അധികൃതർ ആട്ട്കല്ലിനു കാറ്റുപിടിച്ചതുപോലെ നിൽക്കുകയാണ്, രോഗികളുടെയും ബന്ധുക്കളുടെയും ഈ നിസ്സഹായവസ്ഥക്ക്‌ പരിഹാരം കാണാൻ ഇനിയും വൈകരുതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *