ബാങ്ക് അക്കൗണ്ട് ഉള്ളവർ ജൂലൈ മാസത്തെ പുതിയ ബാങ്ക് അപ്ഡേറ്റ് അറിയുക അല്ലെങ്കിൽ ഒരുപാട് പണം നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് നഷ്ട്ടപ്പെടുന്നതായിരിക്കും.
വീഡിയോ
ഇന്ത്യയിലെ പ്രഥമ ലോക്ക് ഡൗൺ സമയത്ത് റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയും , കേന്ദ്ര ഗവൺമെന്റും കൂടി എടുത്ത തീരുമാനത്തിൽ ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കേണ്ടതില്ല എന്നായിരുന്നു.
ഇപ്പോൾ ആ നിയമത്തിന്റെ കാലാവധി 2020 ജൂൺ 30 തോടെ അവസാനിച്ചിട്ടുണ്ട്. ഇനി മിനിമം ബാലൻസ് അക്കൗണ്ടിൽ വച്ചില്ലെങ്കിൽ ഭീമമായ തുക ആയിരിക്കും നിങ്ങളുടെ കയ്യിൽ നിന്നും ഫൈൻ എന്ന് പറഞ്ഞ് ബാങ്ക് ഈടാക്കുക, നിലവിൽ ജനങ്ങൾക്ക് സാമ്പത്തിക നഷ്ടവും എല്ലാം വന്നിരിക്കുന്ന സാഹചര്യത്തിൽ ബാങ്ക് പരമാവധി അവരുടെ കസ്റ്റമേഴ്സിൻറെ കയ്യിൽ നിന്ന് പലതും പറഞ്ഞു തുക ഈടാക്കാൻ ശ്രമിക്കുന്നതാണ്, അതിന് ഏറ്റവും നല്ല ഒരു മാർഗ്ഗമാണ് മിനിമം ബാലൻസ് ഇല്ല എന്ന് പറഞ്ഞുള്ള ഫൈൻ ഈടാക്കൽ…
ലോക്ക് ഡൗൺ സമയത്ത് മിനിമം ബാലൻസ് കീപ്പ് ചെയ്യണ്ട എന്നുള്ള ഒരു ഇളവ് ലഭിച്ചത് കൊണ്ട് തന്നെ മുഴുവൻ തുക പിൻവലിച്ചവർ ഉണ്ടാവും അവരൊക്കെ ഈ മാസം മുതൽ അക്കൗണ്ടിൽ മിനിമം ബാലൻസ് ഇടുക, ഇല്ലെങ്കിൽ പിന്നീട് എപ്പോഴാണ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം എത്തുന്നത് അന്നേരം ഫൈൻ ആയി വലിയൊരു തുക ഈ പേരും പറഞ്ഞു ഈടാക്കും എന്നുള്ള കാര്യം ഓർക്കുക.
ഓരോ ബാങ്കും ഇപ്പോൾ അക്കൗണ്ടിൽ സൂക്ഷിക്കേണ്ട മിനിമം ബാലൻസിന്റെ എമൗണ്ട് കൂട്ടിയിട്ടുണ്ട്, അതുകൊണ്ട് നിങ്ങളുടെ ബാങ്കിനെ വിളിച്ച് മിനിമം ബാലൻസ് എത്ര വേണം എന്ന് അന്വേഷിച്ചിട്ട് വേണം മിനിമം ബാലൻസ് നിക്ഷേപിക്കുവാൻ, മുൻപുണ്ടായ മിനിമം ബാലൻസ് തന്നെ ബാങ്കിൽ നിക്ഷേപിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ പുതിയതായി ബാങ്ക് അപ്ഡേറ്റ് ചെയ്ത മിനിമം ബാലൻസ് അതല്ല എന്ന് പറഞ്ഞുകൊണ്ടായിരിക്കും നിങ്ങളുടെ കയ്യിൽ നിന്നും യാതൊരു കാര്യവുമില്ലാതെ ഫൈൻ ഈടാക്കാൻ പോകുന്നത്. ബാങ്കുകളുടെ ഈ കഴുത്തറുപ്പൻ നിയമങ്ങൾക്കെതിരെ പ്രതികരിക്കാൻ ഈ നാട്ടിലെ ഒരു രാഷ്ട്രീയ പാർട്ടിയും മുന്നോട്ടു വരുന്നില്ല എന്നതും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്.