Headlines

കിലുക്കം സിനിമയിലെ പല സീനുകളും ലോങ്ങ് ഷോട്ട് എടുക്കാൻ ഉണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദർശൻ

മലയാളികൾ ഒന്നിലധികം കണ്ട സിനിമകളുടെ ലിസ്റ്റ് എടുത്താൽ അതിൽ കിലുക്കം എന്ന സിനിമ മുൻപന്തിയിൽ തന്നെ ഉണ്ടാകും. ഒരു കാലത്ത് പ്രേക്ഷകരെ ഒന്നടങ്കം കുടുകുടെ ചിരിപ്പിച്ച ഒരു സിനിമയായിരുന്നു കിലുക്കം. പ്രിയദർശൻ സംവിധാനം ചെയ്ത സിനിമയിൽ ജഗതി ശ്രീകുമാർ, മോഹൻലാൽ, തിലകൻ, രേവതി, ഇന്നസെന്റ് എന്നിവരായിരുന്നു ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വീഡിയോ

കിലുക്കം സിനിമ കണ്ടാൽ അതിലെ മിക്കവാറും കോമഡി സീനുകൾ ലോങ്ങ് ഷോട്ട് ആണ് എടുത്തിട്ടുള്ളത് എന്ന ശ്രദ്ധിച്ചാൽ കാണാൻ പറ്റുമെന്ന് ഡയറക്ടർ പ്രിയദർശൻ പറയുന്നു. നോർമൽ ആംഗിളിൽ എടുക്കുന്ന സമയത്ത്, ജഗതിശ്രീകുമാറിന്റെ പ്രകടനം കണ്ടിട്ട് സെറ്റിലുള്ളവർ എല്ലാം പൊട്ടി ചിരിക്കും, അതുമൂലം റീടേക്ക് നിരന്തരം എടുക്കേണ്ടി വന്നു.

പിന്നീട് ആരും ചിരിക്കരുത് എന്ന് താൻ സെറ്റ് ഉള്ളവർക്ക് നിർദ്ദേശം കൊടുത്തുവെങ്കിലും, കോ ആർട്ടിസ്റ്റ് ആയ മോഹൻലാലിന് പോലും ജഗതി ശ്രീകുമാറിനെ ചില Expressions കാണുമ്പോൾ ചിരി അടക്കാൻ പറ്റാതെ വന്നിരുന്നു. മോഹൻലാൽ ചിരിക്കാത്ത സമയത്ത് സെറ്റിലുള്ളവർ ചിരിക്കും, സെറ്റിലുള്ളവരും മോഹലാലും ചിരിക്കാത്ത സമയത്തു താനും ചിരിക്കും, അങ്ങനെ ടേക്കുകൾ നീണ്ടു പോയി.

ഇന്നസെന്റ് തിലകനെ തെറിവിളിക്കുന്ന സീനിലും ഇതേ അനുഭവം തന്നെയാണുണ്ടായത്. അതുപോലെ തന്നെ നായിക കഥാപാത്രമായ രേവതിയെ അന്വേഷിച്ചു ജഗതി രാത്രിയിൽ വരുന്ന സീനിൽ, ഗ്ലാസിലെ മഞ്ഞുതുള്ളികൾ പുതപ്പുകൊണ്ട് തുടച്ചതിനു ശേഷം നോക്കുവാൻ ആയിരുന്നു സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നത്, എന്തുകൊണ്ട് നാവു കൊണ്ട് തുടച്ചു മാറ്റിയാൽ കുറച്ചു കൂടെ നന്നാവും എന്ന നിർദേശം ജഗതി ശ്രീകുമാറാണ് വച്ചത്, ആ സീനിന്റെ Take എടുത്തതിനു ശേഷം താൻ 10 മിനിറ്റോളം മാറി നിന്നു ചിരിച്ചതിനു ശേഷമാണ് അടുത്ത സീനിലേക്ക് പോയതെന്നും പ്രിയദർശൻ പറഞ്ഞു നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *