Headlines

ആലപ്പുഴ വണ്ടാനം തീരദേശമേഖലകളിൽ കടൽ ക്ഷോഭം. കണ്ടൈൻമെൻറ് സോണിലുള്ള തീരദേശ വാസികൾ പരിഭ്രാന്തിയിൽ

ആലപ്പുഴ: വണ്ടാനം, വളഞ്ഞവഴി എന്നീ തീരദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുകയാണ് ശക്തമായ കടൽക്ഷോഭം.
കൊറോണ മൂലം
ഫുൾ ലോക്ക്ഡൗൻ ആയ ഈ പ്രദേശങ്ങളിലെ ജനങ്ങൾ ഇപ്പോൾ പരിഭ്രാന്തിയിൽ ആണ്.

വീഡിയോ

വർഷം തോറും ഒരുപാട് വീടുകളാണ് കടൽ കയറി നശിച്ചു കൊണ്ടിരിക്കുന്നത്.
എന്നിരുന്നാലും കടൽ ഭിത്തി നിർമാണം പോലെ ഉള്ള നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറില്ല.

ഇപ്പോൾ ഉണ്ടായ ഈ സംഭവം അധികാരികൾ അറിഞ്ഞിട്ടും അറിയാത്ത രീതിയിൽ നടക്കുകയാണെന്നും, നാട്ടുകാർ കുറ്റപ്പെടുത്തി.
നിലവിലെ കണ്ടൈൻമെൻറ് സോണിൽ ഉള്ള താങ്കളുടെ ജീവനും സ്വത്തിനും സർക്കാർ സംരക്ഷണം നൽകണമെന്നും, എത്രയും പെട്ടെന്ന് ഇതിനു പരിഹാരം കാണണമെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *