Headlines

കൊറോണ വൈറസിന് വാക്സിന്റെ ആവശ്യമില്ല, ഗോമൂത്രം മതി. ആഹ്വാനവുമായി ബിജെപി അധ്യക്ഷൻ

കോവിഡിനെതിരെ പ്രതിരോധശേഷി ഉണ്ടാവാൻൻ ദിവസവും ഗോമൂത്രം കുടിക്കണമെന്നാണ് ബംഗാള്‍ ബിജെപി അധ്യക്ഷനും ലോക്‌സഭ എംപിയുമായ ദിലീപ് ഘോഷിന്‍റെ പുതിയ ആഹ്വാനം.

വീഡിയോ

‘ഞാനിപ്പോള്‍ പശുവിനെക്കുറിച്ചു സംസാരിച്ചാൽ അതു പലര്‍ക്കും ബുദ്ധിമുട്ടായേക്കും. അവര്‍ കഴുതകളാണ്. ഇത് ഇന്ത്യയാണ്, ഇവിടെ പശുക്കളെ ആരാധിക്കും. നമുക്കെല്ലാവർക്കും പശുവിന്‍റെ മൂത്രം കുടിച്ച് ആരോഗ്യം ഉറപ്പുവരുത്താന്‍ കഴിയും. അതിനോടൊപ്പം ആയുര്‍വേദ മരുന്നും കഴിക്കാം’ ദിലീപ് ഘോഷ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ഗോമൂത്രവും ചാണകവും ഉപയോഗിച്ചുള്ള പഞ്ചാമൃതവും ആരോഗ്യം നിലനിര്‍ത്താനാണ് ഉപയോഗിക്കുന്നത്.’ ദിലീപ് ഘോഷ് പറഞ്ഞു നിർത്തി.
പശുവിന്‍റെ പാലില്‍ സ്വര്‍ന്നതിന്റെ അംശമുണ്ടെന്ന 2019 ലെ ദിലീപ് ഘോഷിന്‍റെ വിചിത്ര പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയകളിലും രാഷ്ട്രീയ രംഗത്തും ഒരുപാട് വിമര്‍ശനം ഉയര്‍ന്നിരുന്നു. അതൊന്നും മൈന്റ് ചെയ്യാതെയാണ് ദിലീപ് ഘോഷ് ഇപ്പോൾ ജനങ്ങളോട് ഇപ്രകാരം ആഹ്വാനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *