Headlines

ആരാധകരെ ഞെട്ടിച്ചു കൊണ്ട് റാമോസ് വീണ്ടും ടാറ്റൂ പതിപ്പിക്കുന്നു

ഏവർക്കും അറിയാവുന്ന കാര്യമാണ് സ്പാനിഷ് ഫുട്ബോൾ ടീം ക്യാപ്റ്റനും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ്ബായ റിയൽ മാഡ്രിഡിന്റെ ക്യാപ്റ്റനും കൂടിയായ സെർജിയോ റാമോസിന്റെ ടാറ്റൂ പ്രണയം.

ക്രൈസ്തവ വിശ്വാസി ആയതിനാൽ തന്നെ ശരീരമാസകലം യേശുവിന്റെയും കുരിശിന്റെയും അടക്കമുള്ള മതപരമായ ചിഹ്നങ്ങൾ തന്നെയാണ് മുൻപന്തിയിൽ.

മതപരമായ ചിഹ്നങ്ങൾ കൂടാതെ വലതു കൈയുടെ മുകളിലുള്ള റിയൽ മാഡ്രിഡിന്റെ ലോഗോയിലെ കിരീടവും ശരീരത്തിന്റെ പുറകിൽ വലത് വശത്തുള്ള കടുവയുടെയും ഇടത് വശത്തുള്ള സിംഹത്തിന്റെയും ഒപ്പം യേശു ക്രിസ്തുവിന്റെയും ടാറ്റുവും കാലിലെ ഫുട്ബോൾ കോർട്ടും ഒലീവ് ഇലകളുമായി പറക്കുന്ന പ്രാവിന്റെയും തുടങ്ങി ശരീരത്തിന്റെ അങ്ങോളം ഇങ്ങോളം ആരാധകർക്ക് വായിക്കാനും മനസ്സിലാക്കാനും കഴിയാത്തത്ര ചിത്രങ്ങളുടെ വലിയൊരു പട തന്നെ ഉണ്ട്.

അതിൽ എടുത്തുപറയേണ്ട ഒന്നാണ് തന്റെ ക്ലബായ റിയൽ മാഡ്രിഡിൽ അദ്ദേഹത്തിന്റെ നേട്ടങ്ങൾ അദ്ദേഹം ടാറ്റൂ ചെയ്യുന്നത്.

തന്റെ നേതൃത്വത്തിൽ റിയൽ മാഡ്രിഡ്‌ ചാമ്പ്യൻസ് ലീഗ് നേടിയിട്ടുള്ള വർഷങ്ങൾ സുവർണ ലിപികളിൽ ചരിത്രത്തിന്റെ പുസ്തക താളുകളിൽ എഴുതിയെന്ന പോലെ തന്റെ  കൈകളിലും അദ്ദേഹം പതിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ ലാലിഗ നേട്ടം വ്യത്യസ്തമായി ടാറ്റൂ ചെയ്യാൻ ആണദ്ദേഹം മുതിരുന്നത്.

ഏറെക്കുറെ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും ടാറ്റൂ പതിപ്പിച്ചതിനാൽ ഇത്തവണ തന്റെ കൈ വെള്ളയിൽ ആവും അദ്ദേഹം പതിപ്പിക്കുക. എന്നാൽ ചാമ്പ്യൻസ് ലീഗ് നേട്ടം പതിപ്പിച്ചത് പോലെ താൻ ലാലിഗ നേടിയ വർഷങ്ങൾ മാത്രമായിട്ടായിരിക്കുമോ., അതോ ലാലിഗ കിരീടത്തിന്റെ രൂപം വരച്ചിട്ടു ആയിരിക്കുമോ, മറ്റേതെങ്കിലും രീതിയിൽ ആയിരിക്കുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ.
എന്ത് തന്നെ ആയാലും അടുത്ത സീസണിൽ  സെർജിയോ ആരാധകർക്ക് മുമ്പിൽ പ്രത്യക്ഷപെടുമ്പോൾ കൈവെള്ളയിൽ ലാലിഗ ഉണ്ടാകും എന്നുറപ്പ്.

Leave a Reply

Your email address will not be published. Required fields are marked *