ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭാരതീയ ആഗോള വാർത്താവിനിമയ കമ്പനിയാണ് ഭാരതി എയർടെൽ ക്ലിപ്തം ദക്ഷിണേഷ്യ, ആഫ്രിക്ക, ചാനൽ ദ്വീപുകൾ എന്നീ സ്ഥലങ്ങളിൽ പതിനെട്ട് രാജ്യങ്ങളിൽ സേവനം നൽകുന്ന എയർടെൽ തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ബാങ്കിംഗ് വഴിയുള്ള ഓൺലൈൻ തട്ടിപ്പുകൾക്ക് മൊബൈൽ നമ്പറിൽ വരുന്ന OTP അനിവാര്യമാണ്.
വീഡിയോ
അതുപോലെ തന്നെ പല കാര്യങ്ങൾക്കും മൊബൈൽ നമ്പർ വഴിയുള്ള സെക്യൂരിറ്റിയാണ് കൂടുതൽ ഉള്ളത്. നമ്മുടെ മൊബൈൽ നമ്പർ വേറെ ആർക്കെങ്കിലും അക്സസ്സ് ചെയ്യാൻ സാധിച്ചാൽ നമ്മുടെ ബാങ്കിംഗ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉൾപ്പടെയുള്ള കാര്യങ്ങൾ മറ്റുള്ളവർക്ക് ഈസിയായി ചേർത്തുവാൻ ചെയ്യാൻ സാധിക്കും.
എയർടെൽ ന്റെ മുന്നറിയിപ്പ് ഇപ്രകാരമാണ്, നിങ്ങളുടേതല്ലാത്ത ഒരു ഇമെയിൽ ID,121 ൽ SMS ചെയ്ത് താങ്കളുടെ മൊബൈൽ അക്കൗണ്ടിൽ അപ്ഡേറ്റ് ചെയ്യാൻ പറയുകയില്ലെന്നും ദയവായി അത്തരം കോളുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും കാരണം ഇവ സാമ്പത്തിക തട്ടിപ്പിന് കാരണമായേക്കുന്ന ഒന്നാകുമെന്നും, അങ്ങനെ സംഭവിച്ചാൽ എയർടെൽ അതിൽ ഉത്തരവാദി അല്ലെന്നും ഉപഭോതാക്കൾക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.