Headlines

Morris Coin മിഥ്യയും സത്യവും

നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉള്ള ഒരു ട്രേഡിങ് കമ്പനിയാണ് LR Trading. ഏകദേശം ഒന്നര വർഷങ്ങൾക്കു മുൻപ് ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച LR നു ഒരുപാട് പ്ലാനുകൾ ഉണ്ട്. അതിലൊന്നാണ് മോറിസ് കോയിൻ. എൽ ആർ ട്രേഡേഴ്സ് ന്റെ പ്ലാനുകളിൽ ഒന്നായ മോറിസ് കോയിൻ പ്രവർത്തനമാരംഭിച്ചിട്ടു ഏകദേശം നാല് മാസത്തോളം ആയിട്ടുണ്ട്. മൊറിസ് കോയിൻ ക്രിപ്റ്റോ കറൻസി ആകണം എന്ന ഉദ്ദേശത്തോടെയാണ് തുടങ്ങിയിട്ടുള്ളത്. അതിനായി കമ്പനി Morris Coin ൽ കുറച്ചു പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ…

Read More

മാന്യരിൽ മാന്യനായ ജോൺ ഹോനായി -കുറിപ്പ് വൈറലാകുന്നു

വർഷങ്ങൾക്കു മുമ്പ് കണ്ട ‘ഇൻ ഹരിഹർ നഗർ’ എന്ന സിനിമ ഒരിക്കൽ കൂടി കാണാനിടയായി. അന്നു മുതൽ എന്നെ അലട്ടിക്കൊണ്ടിരുന്നൊരു ചോദ്യമാണ് ‘യഥാർത്ഥ കഥയിലെ നായകനായ ജോൺ ഹോനായ് പിന്നീടെങ്ങനെ വില്ലനായി..’ എന്നത്. ഇന്നതിനൊരുത്തരം ലഭിച്ചിരിക്കുന്നു. അതെ, ജോൺ ഹോനായിയുടെ പക്ഷത്തായിരുന്നു ന്യായമെന്ന് സമർത്ഥിക്കാൻ ഇപ്പോളെനിക്ക് സാധിക്കും. അതിനുവേണ്ടി ചില കാര്യങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. 👉ആരാണ് ജോൺ ഹോനായ് തനിക്ക് വന്നുചേരേണ്ട സ്വത്തുക്കൾ അടങ്ങിയ ഒരു പെട്ടി കണ്ടെത്താൻ ബോംബെയിൽ നിന്നും കേരളത്തിലെത്തിയ ഒരു സാധാരണക്കാരനായിരുന്നു…

Read More

ജനശതാബ്ദി അടക്കമുള്ള ട്രെയിൻ സർവീസുകൾ നിർത്തുവാൻ തീരുമാനം പ്രതിഷേധം ശക്തം

നിലവിൽ സർവീസിലുള്ള ട്രെയിനുകള്‍ നിര്‍ത്താനുള്ള റെയിൽവേയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഈ നീക്കത്തില്‍ നിന്നും റയില്‍വേ പിന്മാറിയില്ലെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ MP മാരും പ്രക്ഷോഭമാരംഭിക്കുമെന്ന് MP എം.കെ രാഘവന്‍ പറഞ്ഞു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിലവിൽ വളരെ ചുരുങ്ങിയ ട്രെയിനിൽ മാത്രമേ ഇപ്പോൾ സർവീസ് നടത്തുന്നുള്ളൂ.വൈകുന്നേരം 7:40 നുള്ള എറണാകുളം കൊല്ലം മെമു സർവീസ് നിർത്തിയത് ആലപ്പുഴയിൽ നിന്നും എറണാകുളത്തേക്ക് പോയി ജോലി ചെയ്യുന്ന ഒരുപാട് പേർക്ക് തിരിച്ചടിയായിട്ടുണ്ട്. എന്നാല്‍ ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തുന്നത് സംബന്ധിച്ച് നിലവിൽ…

Read More

കണ്ണൂരില്‍ കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവർത്തകന് കോവിഡ്. റിപ്പോർട്ട്‌ വ്യാജമെന്നു നാട്ടുകാർ

കണ്ണൂര്‍ കണ്ണവത്ത് ഇന്നലെ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന്‍റെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് എന്ന് റിപ്പോർട്ട്‌. തലശേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് സലാഹുദ്ധീനു കോവിഡ് സ്ഥിരീകരിച്ചത്. വെട്ടേറ്റ ഉടനെ സലാഹുദ്ദീനെ തലശേരി ജനറല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പക്ഷേ, ആശുപത്രിയിലെത്തിയപ്പോഴേക്കും സലാഹുദ്ദീനു മരണം സംഭവിച്ചിരുന്നു. തുടര്‍ന്നാണ് മൃതദേഹം തലശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ഹോസ്പിറ്റലിൽ വെച്ച് നടത്തിയ സ്രവ പരിശോധനയിലാണ് ഇപ്പോള്‍ സലാഹുദ്ദീന്‍റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയിരിക്കുന്നത്. വെട്ടേറ്റ സലാഹുദ്ദീനെ ആശുപത്രിയിലേക്കെത്തിച്ച ആംബുലന്‍സ്…

Read More

എന്റെ വക 500, ആ പണം മന്ത്രി മാണി കാരുണ്യ ഫണ്ടില്‍ നല്‍കിയിട്ടില്ലെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം: സംവിധായകന്‍ ആഷിക് അബു തുടക്കമിട്ട Entevaka500 എന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മ ധനകാര്യ മന്ത്രി കെ.എം മാണിക്ക് അയച്ച പണം കാരുണ്യ ഫണ്ടിലേക്ക് സംഭാവന നല്‍കിയില്ലെന്ന് വിവരാവകാശ രേഖ. വിവരാവകാശ പ്രവര്‍ത്തകനായ ധനരാജ് സുഭാഷ് ചന്ദ്രനാണ് ഈ രേഖ ഫേസ്ബുക്കിലെ വിരാവകാശ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്.ബാര്‍ കോഴയുമായ ആരോപണങ്ങള്‍ക്കിടെ സംവിധായകന്‍ ആഷിക് അബുവാണ് എന്റെ വക 500 എന്ന ഹാഷ് ടാഗില്‍ മന്ത്രി മാണിക്ക് പണമയക്കാനുള്ള കാമ്പെയിന്‍ ആരംഭിച്ചത്. തുടര്‍ന്ന് മന്ത്രിയുടെ പേരില്‍ മണിയോര്‍ഡറുകള്‍ പ്രവഹിച്ചു….

Read More

ഹെൽമറ്റ് വെക്കാത്തവർ മാത്രം പേടിക്കേണ്ട ഒന്നായി മാറി ഇന്ത്യൻ നിയമം

കൊട്ടിയം കേസിൽ പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താനാകു എന്ന നിലപാടിലാണ് പൊലീസ്. ഗർഭച്ഛിദ്രത്തിന് കൂട്ട് നിന്ന സീരിയൽ നടിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് യുവജന സംഘടനകൾ കൊല്ലത്ത് മാർച്ച് നടത്തി. പ്രതി ഹാരിസിനെ റിമാന്‍റ് ചെയ്തു. വരൻ ഹാരിസിന്‍റെ അടുത്ത ബന്ധുവായ സീരിയൽ നടിയുടെ ഷൂട്ടിങ്ങിന് കൂട്ട് പോകണമെന്ന് പറഞ്ഞാണ് ഗർഭച്ഛിദ്രം നടത്താൻ കൊട്ടിയത്തെ വീട്ടിൽ നിന്ന് യുവതിയെ കൊണ്ട് പോയത്. നേരത്തെ ഇതേ കാരണം പറഞ്ഞ് കുട്ടി കൊണ്ട് പോയപ്പോഴാണ് യുവതി…

Read More