Headlines

ഇങ്ങനെ ആയിരിക്കണം ഞങ്ങളുടെ ലാലേട്ടൻ ആരാധകന്റെ പോസ്റ്റ് വൈറലാകുന്നു

ഇനിയും ലാലേട്ടൻ ചെയ്യണ്ട ചില കാര്യങ്ങൾ എന്ന് പറഞ്ഞാണ് സാഗർ എന്ന യുവാവ് പോസ്റ്റ്‌ തുടങ്ങുന്നത്. ആ അമ്മ പ്രസിഡന്റ്‌ സ്ഥാനം ഉടനെ രാജിവെക്കണം. (പുള്ളിയെ വെച്ച പലരും പല തീരുമാനങ്ങളും എടുക്കും, ലാസ്റ്റ് പഴി മൊത്തം ലാലേട്ടന്റെ തലയിൽ വരും ) ജഗതി, ഇന്നോസ്ന്റ് ഒക്കെ ഇരുന്ന സ്ഥലത്ത് ഇന്ന് ഈ രചന നാരായണൻകുട്ടി, ഹണി റോസ് , ടിനി ടോം , ഇടവേള ബാബു ഒക്കെ ആണ്, തലപ്പത്തു, എന്ത്‌ കണ്ടിട്ട് ആണോ ഇതിനെ…

Read More

ഇത്രയും കാര്യങ്ങൾ അറിയാൻ പറ്റിയാൽ പാർട്ടി നോക്കാതെ വോട്ട് ചെയ്യാം. യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

പാർട്ടികൾ തമ്മിൽ പരസ്പരം മത്സരിച്ചും വിവിധ രീതിയിൽ പോസ്റ്ററുകളും ചെയ്തു ജനശ്രദ്ധനേടി വോട്ട് പിടിക്കുന്ന സാഹചര്യത്തിലാണ് വ്യത്യസ്തമായ ഒരു പോസ്റ്റ്‌ സോഷ്യൽ മീഡിയയിൽ കിടന്നു കറങ്ങുന്നത്. പോസ്റ്റ്‌ ഇപ്രകാരം എനിക്ക് എന്റെ വാർഡിൽ നിന്ന് മത്സരിക്കുന്ന ഓരോ സ്ഥാനാർത്ഥി യുടെ കയ്യിൽ നിന്നും കിട്ടേണ്ട കാര്യങ്ങളുടെ ലിസ്റ്റ് താഴെ ചേർക്കുന്നു. ഇതില്ലാതെ എന്റെ വോട്ട് കിട്ടില്ല. ഇതിന്റെ മറുപടി അനുസരിച്ച് ആയിരിക്കും ഞാൻ വോട്ട് രേഖപ്പെടുത്തുക. ഞാൻ ഫ്ലെക്സിന്റെ ഡിസൈനും ഭംഗിയും നോക്കി ഞാൻ വോട്ട് ചെയ്യില്ല….

Read More

ഫുട്ബാൾ ഇതിഹാസം മറഡോണ വിടവാങ്ങി

ഫുട്‌ബോള്‍ ഇതിഹാസം ഡിഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 60 വയസായിരുന്നു. തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി മറഡോണ വിഷമത്തിലാണെന്നും ഭക്ഷണം കഴിക്കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ലാ പ്ലാറ്റയിലെ സ്വകാര്യ ക്ലിനിക്കിലാണ് മറഡോണയെ പ്രവേശിപ്പിച്ചത്. ഒക്ടോബര്‍ 30നായിരുന്നു മറഡോണയുടെ ജന്മദിനം. അന്ന് രാത്രി താന്‍ പരിശീലിപ്പിക്കുന്ന ഫസ്റ്റ് ഡിവിഷന്‍ ടീമായ ജിംനാസിയയുടെ മത്സരത്തിന് മറഡോണ എത്തിയിരുന്നു. എന്നാല്‍…

Read More

ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നും സ്ഥാനാർഥിത്വത്തിലേക്ക്. രജീഷ്മോന്റെ സ്ഥാനാർഥിത്വവും ന്യൂജൻ പോസ്റ്ററുകളും വൈറലാവുന്നു

അമ്പലപ്പുഴ നോർത്ത് ഗ്രാമപഞ്ചായത്ത് 18-ആം വാർഡിൽ നിന്നും ജനവിധി തേടുന്ന രജീഷ് മോൻ (കുട്ടന്റെ) സ്ഥാനാർഥിത്വവും ന്യൂജൻ പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയുടെ മുന്നിൽ ഉള്ള ഓട്ടോ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ രജീഷ് മോന് തികച്ചും അപ്രതീക്ഷിതമായിട്ടാണ് സ്ഥാനാർഥിത്വത്തിലേക്ക് പരിഗണിക്കപ്പെട്ടത്. ഓട്ടോ സ്റ്റാൻഡ് കേന്ദ്രീകരിച്ചു പുനർജ്ജനി കാരുണ്യ കൂട്ടായ്മ എന്ന പേരിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ സംഘടനയുടെ സ്ഥാപകനും നിലവിൽ സംഘടനയുടെ പ്രസിഡന്റുമാണ് കുട്ടൻ എന്ന് വിളിക്കുന്ന ശ്രീ. രജീഷ് മോൻ. ഓട്ടോ തൊഴിലാളികൾ…

Read More

ജാമ്യവ്യവസ്ഥ ലംഘിച്ചു, നിഷാദിനെ അറസ്റ്റ് ചെയ്യാൻ നീക്കം ?

മോറിസ് കോയിൻ നിക്ഷേപ തട്ടിപ്പുകേസില്‍ കമ്പനിയുടമ നിഷാദ് കിളിയടുക്കയെ അറസ്റ്റു ചെയ്യാന്‍ നീക്കം ആരംഭിച്ചതായി മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് അറിയിച്ചു. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചതിനെതിനെ തുടർന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കാന്‍ തീരുമാനമായതു. സ്റ്റഡി മോജോ എന്ന പേരിൽ ലേണിങ്ങ് ആപ്പിനൊപ്പം, മോറിസ് Coin ഇൻവെസ്റ്റ്മെന്റ് പ്ലാന്‍ എന്ന പേരില്‍ മണി ചെയിന്‍ തട്ടിപ്പു കൂടി നടത്തി എന്ന സംശയപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത് . നിയമാനുസൃത രേഖയോ ആധികാരികതയോ ഇല്ലാതെ ഗൾഫിലും മുംബൈയിലും, തമിഴ് നാട്ടിലും ബെംഗളുരുവിലും കമ്പനികളുണ്ടെന്ന്…

Read More

ഫേസ്ബുക്ക് പ്രണയം 67 കാരനായ കാമുകനെ കണ്ടു യുവതി ബോധംകെട്ടു വീണു

കൂത്തു പറമ്പ് : മൊബൈൽ ഫോണിലൂടെ പ്രണയത്തിൽ ഏർപ്പെട്ട് നാടുവിട്ട യുവതി 67 കാരനായ കാമുകനെ കണ്ടപ്പോൾ ബോധരഹിതയായി. തിരുവനന്തപുരം പോത്തൻകോട് സ്വദേശിനിയായ 23 കാരിയാണ് ചതിയിൽ പെട്ടത്. കഴിഞ്ഞ ദിവസം കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. എംടെക് ബിരുദധാരിയായ യുവതി ഒരുവർഷത്തോളമായി കൂത്തുപറമ്പ് സ്വദേശിയായ ഹംസ എന്നയാളുമായി ഫോണിൽ സംസാരിക്കുക പതിവായിരുന്നു. ഇതിനിടയിലാണ് ഇരുവരും തമ്മിൽ അടുത്തത്. കാമുകനായ ഹംസയുടെ അഭ്യർത്ഥനയെ തുടർന്ന് ഈ കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിൽ നിന്നിറങ്ങിയ യുവതി ശനിയാഴ്ച…

Read More