അമ്പലപ്പുഴ നോർത്ത് ഗ്രാമപഞ്ചായത്ത് 18-ആം വാർഡിൽ നിന്നും ജനവിധി തേടുന്ന രജീഷ് മോൻ (കുട്ടന്റെ) സ്ഥാനാർഥിത്വവും ന്യൂജൻ പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയുടെ മുന്നിൽ ഉള്ള ഓട്ടോ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ രജീഷ് മോന് തികച്ചും അപ്രതീക്ഷിതമായിട്ടാണ് സ്ഥാനാർഥിത്വത്തിലേക്ക് പരിഗണിക്കപ്പെട്ടത്.

ഓട്ടോ സ്റ്റാൻഡ് കേന്ദ്രീകരിച്ചു പുനർജ്ജനി കാരുണ്യ കൂട്ടായ്മ എന്ന പേരിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ സംഘടനയുടെ സ്ഥാപകനും നിലവിൽ സംഘടനയുടെ പ്രസിഡന്റുമാണ് കുട്ടൻ എന്ന് വിളിക്കുന്ന ശ്രീ. രജീഷ് മോൻ. ഓട്ടോ തൊഴിലാളികൾ അന്നന്നു കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും ചെറിയ തുക വകമാറ്റി ഹോസ്പിറ്റൽ കേന്ദ്രീകരിച്ചു ഡയാലിസിസ് അടക്കമുള്ള ചികിത്സ സൗകര്യങ്ങൾക്കായി മാസാമാസം തുക നൽകികൊണ്ടും രോഗികൾക്കു 10 കിലോമീറ്റർ വരെ സൗജന്യ യാത്ര നൽകിക്കൊണ്ടുമാണ് പുനർജ്ജനി എന്ന സംഘടന ഓട്ടോറിക്ഷ ഡ്രൈവർമാർക്കിടയിൽ മാതൃക സൃഷ്ടിച്ചത്.
ടി സംഘടനയിൽ ഉള്ള പ്രവൃത്തിവൈഭവും, കൂടാതെ വാർഡിലെ റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി എന്ന നിലയിൽ ഉള്ള പ്രവർത്തനത്തിനുമുള്ള അംഗീകാരം എന്ന നിലയ്ക്കാണ് ശ്രീ. രജീഷ്മോനെ വാർഡ് സ്ഥാനാർഥി പദം തേടി എത്തുന്നത്. തനിക്ക് തികഞ്ഞ വിജയ പ്രതീക്ഷയാണ് ഉള്ളതെന്ന് ശ്രീ. രജീഷ് മോൻ 24 ന്യുസിനോട് അഭിപ്രായപ്പെട്ടു.
ശ്രീ രജീഷ്മോന്റെ ന്യൂജൻ പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ ആളുകളുടെ മനം കവരുകയാണ്.
തീർച്ചയായും വിജയിക്കേണ്ട സ്ഥാനാർഥികളിൽ ഒരാൾ 💪👏👏