Headlines

ഇത്രയും കാര്യങ്ങൾ അറിയാൻ പറ്റിയാൽ പാർട്ടി നോക്കാതെ വോട്ട് ചെയ്യാം. യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

പാർട്ടികൾ തമ്മിൽ പരസ്പരം മത്സരിച്ചും വിവിധ രീതിയിൽ പോസ്റ്ററുകളും ചെയ്തു ജനശ്രദ്ധനേടി വോട്ട് പിടിക്കുന്ന സാഹചര്യത്തിലാണ് വ്യത്യസ്തമായ ഒരു പോസ്റ്റ്‌ സോഷ്യൽ മീഡിയയിൽ കിടന്നു കറങ്ങുന്നത്. പോസ്റ്റ്‌ ഇപ്രകാരം

എനിക്ക് എന്റെ വാർഡിൽ നിന്ന് മത്സരിക്കുന്ന ഓരോ സ്ഥാനാർത്ഥി യുടെ കയ്യിൽ നിന്നും കിട്ടേണ്ട കാര്യങ്ങളുടെ ലിസ്റ്റ് താഴെ ചേർക്കുന്നു. ഇതില്ലാതെ എന്റെ വോട്ട് കിട്ടില്ല. ഇതിന്റെ മറുപടി അനുസരിച്ച് ആയിരിക്കും ഞാൻ വോട്ട് രേഖപ്പെടുത്തുക. ഞാൻ ഫ്ലെക്സിന്റെ ഡിസൈനും ഭംഗിയും നോക്കി ഞാൻ വോട്ട് ചെയ്യില്ല.



  • വാർഡിന്റെ ആവശ്യങ്ങൾക്ക് കിട്ടുന്ന തുക , അത് എപ്പോൾ ഒക്കെ അപ്പ്രൂവ് ആവുന്നുവോ അപ്പോഴൊക്കെ എനിക്ക് അത് അറിയാനുള്ള സംവിധാനം എന്താണ് ?
  • ഓരോ മാസവും ചിലവ് ചെയ്യുന്ന തുക , എന്തിനൊക്കെ , എങ്ങനെ , എപ്പോൾ ചിലവ് ചെയ്തു എന്ന് കൃത്യമായി കണക്ക് ഞാൻ എങ്ങനെ അറിയും ?
  • എന്റെ വീട്ടിലെ പ്ലാസ്റ്റിക്ക് വെയിസ്റ്റ് പ്രോസസ് ചെയ്യാനുള്ള വാർഡിന്റെ പ്ലാൻ എന്തൊക്കെ ?. (വെയിസ്റ്റ് കുറയ്ക്കാൻ വാർഡ് പറയുന്നതോക്കെ ചെയ്യാൻ ഞാനും തയ്യാർ ആണ്.)
  • എന്റെ വീട്ടിലെ അടുക്കള വെയിസ്റ്റ് പ്രോസസ് ചെയ്യാൻ എന്റെ വീട്ടിൽ സ്ഥലം ഇല്ലെങ്കിൽ , അത് സംസ്ക്കരിക്കാൻ ഉള്ള വാർഡിന്റെ പ്ലാൻ എന്താണ് ?. മാലിന്യം എന്റെ വീട്ടിലോ, പൊതു സ്ഥലത്തോ കൂമ്പാരം കൂടാതിരിക്കാൻ ഉള്ള പദ്ധതികൾ എന്തൊക്കെ ?



  • വാർഡിലെ ഓരോ കുടുംബത്തിനും സർക്കാരിന്റെ വകയോ , വാർഡിന്റെ വകയോ ആയി കിട്ടുന്ന അനുകൂല്യങ്ങളുടെ മുഴുവൻ ലിസ്റ്റ് എലിജിബിലിറ്റി യും എങ്ങനെ അറിയാം ?. ഇത് പരസ്യം ആക്കണം. അത് ആർക്കൊക്കെ കിട്ടുന്നു എന്നും വെളിപ്പെടുത്തണം. ഇതിനെ ചുറ്റിപ്പറ്റിയുള്ള പ്ലാനുകൾ എന്തൊക്കെ ?
  • വികസന പ്രവർത്ഥനങ്ങളുടെ ലിസ്റ്റ് മുമ്പേ കൂട്ടി എങ്ങനെ അറിയാം ?ഏതൊക്കെ റോഡുകൾ നന്നാക്കുന്നു , പുല്ല് വെട്ട് , മരം നടൽ , സാമ്പത്തിക ശേഷി കുറഞ്ഞവരെ സഹായിക്കൽ , അങ്ങനെ യൊക്കെ ഏതൊക്കെ രീതിയിൽ ആണ് പ്ലാനുകൾ ?. അതിൽ എനിക്ക് എങ്ങനെ പങ്ക് ചേരാൻ കഴിയും എന്നും അറിയിക്കുക.



  • രാഷ്ട്രീയം , മതം , അങ്ങനെ ഒരു തരത്തിലും ഉള്ള വിഭാഗീയത എന്റെ വാർഡിൽ ഉണ്ടാകില്ല എന്ന് എനിക്ക് ഉറപ്പു തരാൻ കഴിയുമോ ? അതിന് വേണ്ടി എടുക്കുന്ന തീരുമാനങ്ങൾ ഏതൊക്കെ ?. സഹായങ്ങൾ ലഭിക്കുന്നത് രാഷ്ട്രീയം , മതം എന്നിവക്ക് ഒരു പങ്കും ഇല്ല എന്ന് എങ്ങനെ ഉറപ്പാക്കുന്നു എന്ന് എന്നെ അറിയിക്കുക.
  • വിഷ രഹിത പച്ചക്കറി എന്റെ വാർഡിൽ കിട്ടാൻ എന്തൊക്കെ പ്ലാനുകൾ ആണ് ഉള്ളത് ?
  • മദ്യം , മയക്കുമരുന്ന് , വ്യഭിചാരം , ചൂഷണം , കൊലപാതകം , കളവ് , നിയമത്തിന് കീഴിൽ ഉള്ള എല്ലാ തിന്മപ്രവർത്തികളും എന്റെ വാർഡിൽ ഉണ്ടാകാതിരിക്കാൻ എന്തൊക്കെ പ്ലാനുകൾ ആണ് ആവിഷ്ക്കരിക്കുന്നത് ?
  • മെമ്പർ വാർഡിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി എത്ര മണിക്കൂർ ഓരോ ആഴ്ചയിലും ജോലി ചെയ്യുന്നു , ആ ആഴ്ചയിൽ ചെയ്ത കാര്യങ്ങളുടെ ലിസ്റ്റ് എല്ലാ ആഴ്ചയിലും എന്നെ എങ്ങനെ അറിയിക്കും ?
  • എനിക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് എങ്ങനെ പരിഹരിക്കും എന്നതിനെ കുറിച്ച് ഒരു മാർഗ്ഗരേഖ പ്രസിദ്ധീകരിക്കാൻ കഴിയുമോ ? ഉദാഹരണനത്തിന് വാർഡിലെ പ്രവർത്തനങ്ങളിൽ ഒരു അഴിമതി ഉള്ളതായി ഞാൻ കണ്ടാൽ , എന്ത് ചെയ്യണം. ( ഇതിന്റെ പേരിൽ , എന്റെ ജീവന് അപകടം സംഭവിക്കാൻ പാടുള്ളതല്ല.)



  • പഞ്ചായത്തിലെ മീറ്റിംഗുകൾ , അതിലെ തീരുമാനങ്ങൾ , ഇതൊക്കെ എന്നെ അപ്പപ്പോൾ എങ്ങനെ അറിയിക്കും.?
  • വാർഡ് മെമ്പർ സ്ഥാനാർഥിയുടെ ഒരു പ്രൊഫൈൽ. പേര് , വിദ്യാഭ്യാസം , ജോലി , എക്സപ്പീരിയൻസ് , നല്ല ശീലങ്ങൾ , ദുശീലങ്ങൾ (തുറന്ന് പറയുക , അത് തിരുത്താനുള്ള പ്ലാനും ) , ഇത് വരെ സാമൂഹ്യ പ്രവർത്തനങ്ങളിൽ ചെയ്തിട്ടുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ , എന്ത് കൊണ്ട് താങ്കൾ ഇതിന് യോഗ്യൻ എന്നും വ്യക്തമാക്കുക.
  • കുടി വള്ളം ലെഭ്യത ഉറപ്പു വരൂത്തുന്നതിനള്ള പദ്ധതികൾ,അങ്ങനെ നടപ്പിൽ വരുത്തും .



Leave a Reply

Your email address will not be published. Required fields are marked *