
മീശ പോലും മുളയ്ക്കാത്ത പയ്യൻ ആ ചൂണ്ടിയ കൈവിരൽ പോലീസുകാരുടെ നേർക്ക് മാത്രമല്ല, കേരളത്തിന്റെ മനസ്സാക്ഷിയുടെ ഉള്ളിലേക്ക് കൂടിയാണ്.
21 വയസ്സുകാരി മേയറിന്റെ സ്ഥാനാരോഹണം ആഘോഷമാക്കുന്ന തിരക്കിൽ ഇതെന്താ സംഭവം എന്നറിയാതെ പോയവർ അറിയുന്നതിന് വേണ്ടി സംഗതി എന്താന്ന് പറയാം. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാതെ.., കയറിക്കിടക്കാൻ ഇടമില്ലാതെ, പുറമ്പോക്കിൽ കുടിൽ കെട്ടി താമസിച്ച ഇൗ മോന്റെ കുടുംബത്തെ അവിടെ നിന്നും ഒഴിവാക്കി കിട്ടാൻ അയൽവാസി പണവും സ്വാധീനവും ഉപയോഗിച്ച് നേടിയെടുത്ത അനുകൂല വിധി നടപ്പിലാക്കി കൊടുക്കാൻ എത്തിയ പോലീസിന് മുന്നിൽ മാതാപിതാക്കൾ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. അവിടുന്നിറങ്ങിയാൽ വേറെങ്ങോട്ടാ പോകേണ്ടതെന്നറിയാത്ത സാധുക്കൾ…