മൊറിസ് കോയിൻ, LR Trading ഇപ്പോൾ എല്ലാവർക്കും സുപരിചിതമാണ്. Trading എന്ന് പറഞ്ഞുകൊണ്ട് ജനങ്ങളിൽ നിന്നും ഭീമമായ തുക പിരിച്ചെടുക്കുകയും പിന്നീട് ആളുകൾക്ക് വരുമാനം കിട്ടാതായതിനെ തുടർന്നു Case ആയതും, പിന്നീട് ഓരോ ദിവസങ്ങളും അവധികളായി വന്നു ചോദിക്കുകയും ചെയ്തത് ഇൻവെസ്റ്റേഴ്സ് ന്റെ ഇടയിൽ മൊറിസ് കോയിൻറെ പ്രീതി നഷ്ടപ്പെടാൻ കാരണമായി. അവസാനമായി ഇൻവെസ്റ്റേഴ്സ്നോട് പറഞ്ഞ അവധിയായിരുന്നു ഡിസംബർ നാലാം തിയതി. എല്ലാവരും അക്ഷമയോടെയാണ് ഡിസംബർ നാലാം തിയതി വരെ കാത്തിരുന്നത്.
നാലാം തിയതി കൂടെ പൈസ കിട്ടിയില്ലെങ്കിൽ വിവിധ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ തയ്യാറെടുപ്പു നടത്തിയിരിക്കുകയാണ് പലരും. എന്നാൽ ഡിസംബർ 4 വെളുപ്പിനെയോടെ വന്ന നിഷാദിന്റെ പുതിയ voice ആണ് ഇപ്പോൾ ചർച്ചാ വിഷയം. ഇനി കമ്പനിക്ക് പഴയതു പോലെ ROI, Refferel തുടങ്ങിയവ കൊടുത്തു കൊണ്ട് കമ്പനിക്ക് മുന്നോട്ടു പോകാൻ പറ്റില്ലെന്നും അത് നിയമ വിരുദ്ധമാണെന്നും പണം കൊടുക്കുന്നവനും സ്വീകരിക്കുന്നവനും ഒരേപോലെ കുറ്റക്കാരാണെന്നും നിഷാദ് Voice വഴി വ്യക്തമാക്കി. എന്നാൽ ഇത് കേട്ടിട്ട് ആരും പേടിക്കണ്ട എന്നും എല്ലാവർക്കും അവർ മുടക്കിയതിന്റെ ലാഭ വിഹിതം കമ്പനി നൽകുമെന്നും അതിന്റെ ആവശ്യത്തിനായി അവസാനമായി 20 ദിവസം കൂടി തനിക്ക് തന്നെ മതിയാവൂ എന്ന് voice വഴി നിഷാദ് അഭ്യർത്ഥിച്ചു.
നിലവിൽ മറ്റൊരു Exchange ൽ കൂടി മൊറിസ് കോയിൻ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും, അതിന്റെ trading നടത്തുവാനായി ഏകദേശം 20 ദിവസം കൂടി ആവശ്യമാണെന്നും, അത് കഴിഞ്ഞാൽ 200 ദിവസം 300 ദിവസം എന്ന പ്ലാൻ ഇല്ലാതെ life long വരുമാനം കിട്ടുന്ന പരിപാടികളാണ് താൻ ഉദ്ദേശിക്കുന്നതെന്നും, ആരുടേയും കണ്ണീർ കലർന്ന പൈസ തനിക്കു വേണ്ടെന്നും അതുകൊണ്ട് ആരും ഗുണം പിടിക്കാൻ പോകുന്നില്ല എന്നും നിഷാദ് വ്യക്തമാക്കി. വലിയ Amount ഇട്ട പലർക്കും ഇന്നത്തെ voice ആശ്വാസകരമാകും എന്ന് മറ്റുള്ളവർ അഭിപ്രായപ്പെട്ടു.
തനിക്കെതിരെ വരുന്ന വ്യാജ വാർത്തകൾ ആരും കാര്യമാക്കരുത് എന്ന് പലതവണ പറഞ്ഞത് ശെരിവെക്കുന്ന രീതിയിലായിരുന്നു ഇന്നത്തെ നിഷാദിന്റെ Voice. പ്രമുഖ പത്രങ്ങളിൽ നിഷാദിനെതിരെ Look out നോട്ടീസ് എന്ന് പറഞ്ഞുള്ള ക്ലിപ്പുകൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. പണം മൂടിക്കിയവർക്ക് ഇപ്പോഴും പ്രതീക്ഷ നൽകികൊണ്ടാണ് നിഷാദിന്റെ Voice അവസാനിച്ചത്.