Headlines

പ്രഭാസിന്റെ മാതൃസഹോദരനായി മോഹൻലാൽ ? 20 കോടി പ്രതിഫലം എന്ന് തെലുങ്ക് മാധ്യമങ്ങൾ

KGF സംവിധായകനായ പ്രശാന്ത് നീലിന്‍റെ പുതിയ ചിത്രം ‘സലാറി’ന്‍റെ പ്രഖ്യാപനം സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ കൗതുകം സൃഷ്ടിച്ചിരുന്നു. KGF ചാപ്റ്റര്‍ 2 കഴിഞ്ഞു പ്രശാന്തിന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രത്തില്‍ ഇന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസ് ആണ് നായകനായെത്തുന്നത്. ചിത്രത്തിന്‍റെ പേര് ‘സലാര്‍’. ഈ പാന്‍-ഇന്ത്യന്‍ ആക്ഷന്‍ ചിത്രത്തില്‍ പ്രഭാസ് ഒഴികെയുള്ള അഭിനേതാക്കളുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. ഇപ്പോൾ മലയാളി പ്രേക്ഷകരില്‍ വലിയ കൗതുകം സൃഷ്ടിക്കുന്ന ഒരു വാര്‍ത്ത പുറത്തുവരികയാണ്. പ്രഭാസ് നായകനാവുന്ന ചിത്രത്തില്‍ സൂപ്പർ സ്റ്റാർ മോഹന്‍ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചാണ് തെലുങ്ക് മാധ്യമങ്ങളിലെ ഏറ്റവും പുതിയ വാര്‍ത്ത.



‘സലാര്‍’ എന്ന വാക്കിന്റെ അർത്ഥം എന്താണെന്നുള്ള ചോദ്യത്തിന് ‘കമാന്‍ഡര്‍ ഇന്‍ ചീഫ്’, ‘ഒരു രാജാവിന്‍റെ വലംകൈ’, എന്നൊക്കെയാണ് പ്രശാന്ത് നീല്‍ അര്‍ഥം പറഞ്ഞത്. പ്രഭാസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ മാതൃസഹോദരനായിട്ടാണ് മോഹന്‍ലാലിനെ പരിഹണിക്കുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ സാധ്യതയേക്കാളുപരി ഈ വേഷത്തില്‍ മോഹന്‍ലാല്‍ ഉറപ്പായും എത്തും എന്ന തരത്തിലാണ് ഇപ്പോൾ പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാവുമെന്നും ഏകദേശം 20 കോടി രൂപയാണ് മോഹന്‍ലാലിന് വാഗ്‍ദാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രതിഫലമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 



അങ്ങനെ സംഭവിച്ചാൽ മലയാളത്തിൽ നിന്നും 20 കോടി രൂപ പ്രതിഫലം മേടിക്കുന്ന ആദ്യത്തെ നടൻ എന്ന വിശേഷണത്തിന് അർഹനാവുന്ന ആദ്യത്തെ താരവും മോഹൻലാൽ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *