KGF സംവിധായകനായ പ്രശാന്ത് നീലിന്‍റെ പുതിയ ചിത്രം ‘സലാറി’ന്‍റെ പ്രഖ്യാപനം സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ കൗതുകം സൃഷ്ടിച്ചിരുന്നു. KGF ചാപ്റ്റര്‍ 2 കഴിഞ്ഞു പ്രശാന്തിന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രത്തില്‍ ഇന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസ് ആണ് നായകനായെത്തുന്നത്. ചിത്രത്തിന്‍റെ പേര് ‘സലാര്‍’.
ഈ പാന്‍-ഇന്ത്യന്‍ ആക്ഷന്‍ ചിത്രത്തില്‍ പ്രഭാസ് ഒഴികെയുള്ള അഭിനേതാക്കളുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ മോഹൻലാൽ ന്റെ വേഷവും പ്രതിഫലം 20 കോടി എന്ന രീതിയിൽ തെലുങ്ക് മാധ്യമങ്ങളിൽ വാർത്ത വന്നു എന്ന തലകെട്ടോടെ കേരളത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന രീതിയിലുള്ള റിപ്പോർട്ട്‌കളാണ് ഇപ്പോൾ അണിയരപ്രവർത്തകരിൽ നിന്നും തെലുങ്കു മാധ്യമങ്ങളിൽ നിന്നും വന്നിരിക്കുന്നത്. കേരളത്തിൽ മാത്രം പ്രചരിക്കുന്ന ഈ വ്യാജവാർത്തയെ പറ്റി കൂടുതൽ ഒന്നും പ്രതികരിക്കാനില്ലെന്നു അണിയറപ്രവർത്തകർ വ്യക്തമാക്കി.
എന്നാൽ സൗത്ത് ഇന്ത്യയിൽ നിന്നുള്ള പ്രതിഭാശാലികളായ Actors ഒരുപാട് ഉണ്ടാവുമെന്നും താര സമ്പുഷ്ട്ടമായ ഒരു ആക്ഷൻ ത്രില്ലർ ആണ് അണിയറയിൽ തീരുമാനിച്ചിരിക്കുന്നതെന്നും സിനിമയോടുള്ള അടുത്തവൃത്തങ്ങൾ അറിയിച്ചു.