ഇന്ന് സഞ്ജുവിന് കിട്ടാത്ത അവസരങ്ങളെക്കുറിച്ച് ഒരുപാട് ചർച്ചകൾ നമ്മൾ കണ്ടിട്ടുള്ളതാണ്!! അപ്പോഴും ഇതേ പോലെ വന്നു പോയ ഒരുപാട് താരങ്ങൾ ഇന്ത്യയിലുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഫൈസ് ഫൈസലെന്ന മഹാരാഷ്ട്രക്കാരൻ!! 2016ൽ സിംബാബ്‌വെക്കെതിരെ അരങ്ങേറ്റം, തന്റെ ആദ്യ ഇന്റർനാഷണൽ മൽസരത്തിൽ തന്നെ അർദ്ധസെഞ്ച്വറി നേടി പുറത്താകാതെ രാഹുലിനൊപ്പം ഓപ്പണിംഗ് ചെയ്തു കൊണ്ട് ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുന്നു. അരങ്ങേറ്റ മൽസരത്തിൽ അദ്ദേഹം പുറത്താകാതെ നേടിയത് 55 റൺസ് ആയിരുന്നു. പിന്നീട് ഇന്ത്യൻ ടീം അയാൾ കണ്ടിട്ടില്ല എന്നാണു വാസ്തം. അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ വളരെ നിർഭാഗ്യകരനായ ക്രിക്കറ്റർ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 10 സെഞ്ച്വറി ലിസ്റ്റ് എ കരിയറിൽ 5 സെഞ്ച്വറി ഉൾപ്പെടെ മോശമില്ലാത്ത ആവറേജ് ഉള്ള ബാറ്റിംഗ് ഓൾ റൗണ്ടർ!
അണ്ടർ 19 നേടി തന്ന ഇന്ത്യൻ ക്യാപ്റ്റൻ ഉമ്കുത് ചന്ത് അയാളുടെ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ നിന്നപ്പോൾ ഇന്ത്യൻ ടീം കാണാഞ്ഞതും റിഷഭ് പന്തിനൊപ്പം വെടിക്കെട്ട് നടത്തിയിട്ടും ഇഷാൻ കിഷാന് ഇതുവരെ ടീമിൽ എത്താന് കഴിയാത്തതുമായ എത്രയോ നിർഭാഗ്യവരായ താരങ്ങളുടെ കഥകൾ ബാക്കി കിടക്കുന്നു. അവരെയൊക്കെ വെച്ചു നോക്കുമ്പോൾ സഞ്ജുവിന് ഇന്ത്യൻ ടീമിൽ മികച്ച അവസരങ്ങൾ ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ടെന്നും, കൃത്യതയോടെയും പക്വതയുടെയും കിട്ടിയ അവസരങ്ങൾ ഇനിയെങ്കിലും മുതലാക്കണമെന്നാണ് ആരാധകർ പറയുന്നത്.