ആലപ്പുഴ: ഇതുവരെ പണിപൂര്‍ത്തിയാവാത്ത ആലപ്പുഴ ബൈപ്പാസിന്‍റെ പേരിലെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നാട്ടുകാർക്ക് പഴങ്കഥയാണ്. ഏകദേശം 40 വർഷത്തോളമായി ജനങ്ങൾ ആലപ്പുഴ ബൈപാസ് എന്ന സ്വപ്നത്തിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട്.
1980 ൽ തുടക്കമിട്ട ആലപ്പുഴ ബൈപ്പാസ് എന്ന പ്രൊജക്ടിനു 1987 ലാണ് തറക്കല്ലിട്ടത്. കൊമ്മാടിയില്‍ നിന്ന് തുടങ്ങി കടലിനോട് ചേര്‍ന്ന് 3.2 കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേയായാണ് ബൈപ്പാസ് പണികഴിപ്പിക്കുന്നത്. വർഷത്തോളമായി അവിടെയും ഇവിടെയും ഏതാത്ത രീതിയിലുള്ള ബൈപാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇതിനോടകം തന്നെ നിരവധി വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്.

അപ്രോച്ച് റോഡടക്കം 90 ശതമാനം പണിയും പൂര്‍ത്തിയായപ്പോഴാണ് റെയില്‍വേ വില്ലനായത്. എലിവേറ്റഡ് ഹൈവേയുടെ രണ്ടിടങ്ങളിലൂടെ റെയില്‍പാത കടന്നുപോകുന്നുണ്ട്. ഇവിടെ മേല്‍പ്പാലം പണിയാന്‍ റെയില്‍വേയുടെ അനുമതി വേണം എന്ന് പറഞ്ഞുകൊണ്ട് ഒരുപാട് വർഷങ്ങൾ ബൈപാസിന്റെ പണി മുടങ്ങിയിരുന്നു. അവസാനം റെയിൽവേയുടെ അനുമതി ലഭിക്കുകയും മേൽപാലത്തിന്റെ പണി പൂർത്തിയാവുകയും ചെയ്തു. ഏകദേശം 99% പണികളും പൂർത്തിയായി ഉൽഘടന ചടങ്ങ് തുടങ്ങാനിരിക്കെയാണ് അടുത്ത ഇരുട്ടടി കിട്ടിയത്.
ഇപ്പോൾ ആലപ്പുഴ ബൈപ്പാസിനു ടോൾ പിരിക്കാൻ കേന്ദ്ര ഗവർമെന്റ് നിർദേശിച്ചു എന്നാണ് സൂചന. ഇതിനെതിരെ നാട്ടുകാർ ശക്തമായ എതിർപ്പുകൾ പ്രകടിപ്പിച്ചു. ഇത്രയും കാലം വൈകിപ്പിച്ചിട്ട് അവസാനം ടോൾ കൂടി കൊടുക്കണം എന്ന രീതിയിൽ നിയമം വരുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യമാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. നിലവിൽ പോകുന്ന വഴിയിലൂടെ തന്നെ തങ്ങൾ പോയ്കൊള്ളാമെന്നും, ഞങ്ങൾക്ക് ബൈപ്പാസിൽ ടോൾ കൊടുത്തു പോകേണ്ട ആവശ്യം തൽക്കാലമില്ലെന്നു പറഞ്ഞു യുവാക്കൾ പ്രതികരിച്ചപ്പോൾ, നാട്ടുകാരെയെങ്കിലും ടോൾ ൽ നിന്നും ഒഴിവാക്കണമെന്ന് മറ്റു ചിലർ പറയുന്നു.
എന്തൊക്കെയായാലും ബൈപാസ് എന്ന ആലപ്പുഴക്കാരുടെ അത്ഭുതവും, സ്വപ്നവും യഥാർഥ്യമാകുന്ന കാഴ്ച കാണുവാൻ ഇനിയും കാത്തിരിക്കേണ്ടി വരില്ലെന്ന് ഉറപ്പാണ്.