നടൻ അനിൽ നെടുമങ്ങാട് (48) മുങ്ങി മരിച്ചു; ഇന്ന് വൈകുന്നേരം (ഡിസംബർ 25-2020) 6 മണിയോടെയായിരുന്നു അന്ത്യം. തൊടുപുഴ മലങ്കര ഡാമിൽ ഷൂട്ടിങ്ങിനിടെ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ പെട്ടാണ് മരണം സംഭവിച്ചത്. പെട്ടെന്ന് തന്നെ സുഹൃത്തുക്കൾ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയവ സമീപകാല ഹിറ്റുകളാണ്. അയ്യപ്പനും കോശിയും എന്ന സിനിമയിലെ ശ്രദ്ധേയവേഷത്തിലൂടെ മുഖ്യധാരാ സിനിമയില്‍ ഏറെ പ്രതീക്ഷയുണര്‍ത്തിയ നടനായിരുന്നു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, തെളിവ്, പാവാട, കമ്മട്ടിപ്പാടം തുടങ്ങിയവയിലും ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്തു.
2001 – 2002 കാലഘട്ടങ്ങളിൽ കൈരളി ചാനലിൽ സംരക്ഷണം ചെയ്തിരുന്ന Star War എന്ന പ്രോഗ്രാമിലൂടെയാണ് അനിൽ നെടുമങ്ങാട് പ്രേക്ഷകർക്കു സുപരിചിതനാവുന്നത്. Telescope എന്ന പ്രോഗ്രാമും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
“ഞാനും മരിക്കുവോളം എഫ്ബിയിലെ കവർ ഫോട്ടോ ആയിട്ട് നിങ്ങളിങ്ങനെ” എട്ടു മണിക്കൂർ മുന്നേ സംവിധായകൻ സച്ചിയുടെ ജന്മദിനം പ്രമാണിച്ചു സച്ചിയെ പറ്റി അനിൽ എഴുതിയ പോസ്റ്റും സോഷ്യൽ മീഡിയ ഞെട്ടലോടെയാണ് കാണുന്നത്.
