
ഇന്ധന വില വര്‍ധനവ് മൂലം താനും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് : അല്‍ഫോന്‍സ് കണ്ണന്താനം
കോട്ടയം: രാജ്യത്ത് ഇന്ധന വില അടിക്കടി വര്‍ധിക്കുന്നത് ഒരു പ്രശ്‌നം തന്നെയാണെന്ന് സമ്മതിച്ച് ബി ജെ പി സ്ഥാനാര്‍ഥിയും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനം. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്ന് ബി ജെ പി പറഞ്ഞിട്ടില്ല. അഞ്ചു വര്‍ഷം കൊണ്ട് പരിഹരിക്കാന്‍ പറ്റുന്ന പ്രശ്നമല്ല ഇതെന്നും എന്നാല്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ പരിഹാരമുണ്ടാവുമെന്നും കണ്ണന്താനം പറഞ്ഞു. ‘ഇന്ധനവില വര്‍ധനവ് താൻ അംഗീകരിക്കുന്നു. ഇതൊന്നും പ്രശ്നമല്ലെന്ന് പറയുന്നില്ല. എന്നാൽ എല്ലാ പ്രശ്നങ്ങള്‍ക്കും ഇപ്പോഴും പരിഹാരം കണ്ടിട്ടില്ല. കോണ്‍ഗ്രസും ബാക്കിയുള്ളവരും കൂടി ഭരിച്ചിട്ട്…