രാജ്യത്തു ക്രിപ്റ്റോ നിരോധിക്കരുതെന്ന ആവശ്യവുമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുടെ കൂട്ടാഴ്മയായ Internet and Mobile Association of India കേന്ദ്രത്തോട് അഭ്യർത്ഥിച്ചു കൊണ്ട് മെയിലുകളും കാംമ്പയിനുകളും നടത്തിവരുന്നു. ക്രിപ്റ്റോ നിരോധിക്കുകയല്ല, മറിച്ചു നിയന്ത്രണങ്ങൾ കൊണ്ടുവരികയാണ് വേണ്ടതെന്നും അങ്ങനെ വന്നാൽ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഭദ്രമാകാൻ അത് സഹായകരമാകും എന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ഇന്ത്യയിൽ 10 ലക്ഷം പേരുടെ കൈവശം ഏകദേശം 100 കോടി ഡോളർ (7300 കോടി രൂപ) അടുത്തുവരുന്ന ക്രിപ്റ്റോകറൻസി സമ്പാദ്യമുണ്ട്. കൂടാതെ മുന്നൂറിലധികം Startup പ്രവർത്തിക്കുന്നുണ്ട്, ഈ സ്റ്റാർട്ടപ്പുകൾ ഒരുപാട് പേർക്ക് തൊഴിൽ നൽകുവാൻ സഹായകമാകുന്നു. ദിവസവും 35 കോടി ഡോളർ മുതൽ 50 കോടി ഡോളർ വരെയുള്ള വ്യാപാരം നടക്കുന്നതായും സംഘടന അറിയിച്ചു. ഇങ്ങനെയുള്ള ഈ സാഹചര്യത്തിൽ രാജ്യത്ത് ക്രിപ്റ്റോ നിരോധനം വന്നാൽ നഷ്ടമാകുന്നത് ഒരുപാട് പേരുടെ തൊഴിലും സമ്പാദ്യവും നഷ്ടമാകുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യ ക്രിപ്റ്റോ നിരോധനം കൊണ്ടുവന്നു കഴിഞ്ഞാൽ അത് ഇന്ത്യയിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി.
അനൗദ്യോഗിക ക്രിപ്റ്റോ കറൻസികൾ നിരോധിക്കുന്നതിനും, അവയുടെ ഇടപാടുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനും ആയി കേന്ദ്ര സർക്കാർ പുതിയ നിയമം രൂപീകരിക്കാൻ തയ്യാറെടുക്കുകയാണ്.
Crypto നിരോധനം വരാതിരിക്കുകയും പകരം നിയന്ത്രണങ്ങൾ കൊണ്ടു വരികയും ചെയ്തു കഴിഞ്ഞാൽ, കൊറോണ മൂലം തൊഴിലവസരങ്ങൾ നഷ്ടപ്പെട്ട ഒരുപാട് പേർക്ക് സ്വന്തം ഇൻവെസ്റ്റ്മെന്റ് ഒരു തൊഴിൽ കിട്ടുവാനും അതുവഴി അവരുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാനും സാധിക്കും. WazirX, Binance, Coin Swich, Zepay തുടങ്ങിയ എക്സ്ചേഞ്ചുകളാണ് നിലവിൽ ക്രിപ്റ്റോ വ്യാപാരം നടത്താൻ പറ്റിയ പ്ലാറ്റ്ഫോമുകൾ.