ആലപ്പുഴ: ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി അമ്പലപ്പുഴയിൽ ജനവിധി തേടുന്ന ശ്രീ H സലാമിന് പ്രചാരണത്തിന്റെ ആദ്യ ദിനം തന്നെ ആവേശ്വോജ്ജോലമായ സ്വീകരണം ആണ് മുല്ലക്കൽ ടൌൺ നൽകിയത്.

വഴിയോരക്കച്ചവടക്കാർ പ്രതീകാത്മക ചിഹ്നങ്ങൾ നൽകിയും പൂമാലകൾ ഇട്ടും പുഷ്പവൃഷ്ടി നടത്തിയുമാണ് ശ്രീ H സലാമിനെ സ്വീകരിച്ചത്.

ആദ്യദിനം തന്നെ ലഭിച്ച സ്വീകരണത്തിൽ താൻ അതീവ സന്തുഷ്ടനാണെന്നും ജനങ്ങളുടെ ആവേശവും സന്തോഷവും കണ്ടിട്ട് തന്റെ ആത്മവിശ്വാസം വർധിച്ചതായും തികഞ്ഞ വിജയ പ്രതീക്ഷയാണ് ഉള്ളതെന്നും ശ്രീ H സലാം 24 ന്യൂസിനോട് പറഞ്ഞു.