Headlines

H സലാമിന് അനുഗ്രഹാശിസ്സുകളോടെ സമൂഹപ്പേരിയോൻ ബഹു :കളത്തിൽ ചന്ദ്രശേഖരൻ നായർ

അമ്പലപ്പുഴയിലെ LDF സ്ഥാനാർത്ഥി എച്ച്.സലാം സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരുടെ അനുഗ്രഹത്തോടെ ഇന്നലെ അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ പ്രചരണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു.

സലാം സ്ഥാനാർത്ഥി ആയതിൽ അതിയായ സന്തോഷമറിയിച്ചു കൊണ്ട് സ്ഥാനാർത്ഥിയുടെ തിരുനെറ്റിയിൽ ഭസ്മക്കുറി ചാർത്തിയാണ് അദ്ദേഹം അനുഗ്രഹം നൽകിയത്. കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി അംഗം എന്ന നിലയിൽ തൻ്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി വരുന്ന പ്രദേശത്തിൻ്റെ പെരിയസ്വാമിയായ ചന്ദ്രശേഖരൻ നായരുടെ അനുഗ്രഹവും, പിന്തുണയും തുടർ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുന്നതാണെന്ന പ്രതികരണത്തോടെ അനുഗ്രഹങ്ങൾക്കു നന്ദിയറിയിച്ചു കൊണ്ട് അമ്പലപ്പുഴയിലെ ഗൃഹസന്ദർശനത്തിന് തുടക്കം കുറിച്ചു.



അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തു പ്രസിഡൻ്റ് കവിതാ രവികുമാർ, സി പി ഐ എം ഏരിയ സെക്രട്ടറി ഏ.ഓമനക്കുട്ടൻ, ലോക്കൽ സെക്രട്ടറി ഏ.രമണൻ, DYFI ഏരിയ സെക്രട്ടറി പ്രശാന്ത് എസ് കുട്ടി തുടങ്ങി നിരവധി ഇടതുപക്ഷ പ്രവർത്തകരോടൊപ്പമുള്ള ഗൃഹസന്ദർശനത്തിനു ശേഷം നിരവധി കുടുംബയോഗങ്ങളിൽ പങ്കെടുത്ത സ്ഥാനാർത്ഥി രാത്രി ഏറെ വൈകിയാണ് മടങ്ങിയത്.



Leave a Reply

Your email address will not be published. Required fields are marked *