ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ പുതിയ ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇടയ്ക്ക് വലിയ തിരിച്ചടി നേരിട്ടെങ്കിലും ഇപ്പോള്‍ മൂല്യത്തില്‍ വലിയ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു ബിറ്റ്‌കോയിന്റെ വില 43.5 ലക്ഷം രൂപ കടന്നിരിക്കുന്നത് രണ്ടാഴ്ചയ്ക്കുള്ളിലെ വലിയ മൂല്യവര്‍ദ്ധയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.
ബിറ്റ്‌കോയിന്‍ മാത്രമല്ല ലോകത്ത് ക്രിപ്‌റ്റോകറന്‍സി ആയിട്ടുള്ളത്. ബിറ്റ്‌കോയിന് ശേഷം ഏറ്റവും മൂല്യമുള്ള ക്രിപ്‌റ്റോകറന്‍സിയാണ് എഥേറിയം. ലൈറ്റ് കോയിന്‍, കാര്‍ഡാനോ, പോള്‍കാഡോട്ട്, ബിറ്റ്‌കോയിന്‍ ക്യാഷ്, സ്‌റ്റെല്ലര്‍, തുടങ്ങി ക്രിപ്‌റ്റോകറന്‍സികള്‍ വേറേയും ഉണ്ട്.
ബിറ്റ്‌കോയിന് മാത്രമല്ല ഇപ്പോള്‍ മൂല്യത്തില്‍ വലിയ കുതിപ്പുണ്ടായിരിക്കുന്നത്. എഥേറിയവും വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു എഥേറിയത്തിന്റെ മൂല്യം 1,35000 കടന്നു നേരത്തെ 1,50000 Etheriyam Bit Coin വിലയിടിഞ്ഞപ്പോൾ 1 ലക്ഷത്തിലേക്ക് കുത്തിയിരുന്നു.
അമേരിക്കയിലെ പുതിയ ഉത്തേജക പാക്കേജ് പ്രഖ്യാപനം ആണ് എഥേറിയത്തിന് തുണയായത്. ബിറ്റ്‌കോയിന്‍ പോലെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍ സുരക്ഷിതമല്ലെന്നാണ് സാമ്പത്തിക വിദഗ്ധരെല്ലാം പറയുന്നത്. എന്നാല്‍ ബിറ്റ്‌കോയിന്റെ ഇപ്പോഴത്തെ നില ഏറെ കുറെ സുരക്ഷിതാണെന്ന വിലയിരുത്തലില്‍ ആണ് ഈ മേഖലയില്‍ ഉള്ളവര്‍.
ഇന്ത്യയിലും Crypto വാങ്ങുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. Crypto നിരോധനത്തിന്റെ സാധ്യതകൾ കുറഞ്ഞതിനാലാണ് ഇപ്പോൾ ഇന്ത്യയിൽ കൂടുതൽ Buyyers ഉണ്ടായിരിക്കുന്നത്.