Headlines

ഓട്ടോറിക്ഷകളിലെ ഉറപ്പാണ് LDF എന്ന പരസ്യത്തിനെതിരെ കോൺഗ്രസ്

ഓട്ടോറിക്ഷകളെ പതിച്ചിട്ടുള്ള ഉറപ്പാണ് എൽഡിഎഫ് എന്ന് പരസ്യം നീക്കം ചെയ്യുവാനായി മോട്ടോർ വാഹന വകുപ്പ് നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ കാട്ടാക്കട RTO ഓഫീസ് ഉപരോധിച്ചു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആരംഭിച്ച പ്രതിഷേധം അഞ്ചുമണിവരെ നീണ്ടു. അനധികൃതമായും നിയമവിരുദ്ധമായുമാണ് ഭരണപക്ഷ മുന്നണി പരസ്യങ്ങൾ പതിച്ചിട്ടുള്ളതെന്നായിരുന്നു സമരക്കാരുടെ പരാതി. പൊതുനിരത്തുകളിൽ തിരഞ്ഞെടുപ്പ് പരസ്യം പാടില്ലെന്നിരിക്കെ ഓട്ടോറിക്ഷകളിൽ പതിച്ചിട്ടുള്ള പരസ്യം നിയമലംഘനമാണ് എന്നാണ് സമരക്കാരുടെ വാദം.



കാട്ടാക്കടയിൽ കഴിഞ്ഞ ദിവസങ്ങളിൽ മാത്രമായിട്ട് പതിനെട്ടോളം ഓട്ടോറിക്ഷകളിൽ ആണ് പണമടച്ച് പരസ്യം പതിക്കാനുള്ള അനുമതി നേടിയത്. എന്നാൽ ഇത് അനധികൃതമായാണ് അനുമതി നൽകിയതെന്ന് സമരക്കാർ ആരോപിച്ചു. നേരത്തെ എൻഫോഴ്സ്മെന്റ് വിഭാഗം പണമടക്കാതെ പരസ്യം പതിച്ച ഓട്ടോകളെ കസ്റ്റഡിയിലെടുത്തിരുന്നു.

എന്നാൽ ഇതിന് മറുപടിയായി, ഓട്ടോറിക്ഷകളിൽ പരസ്യം പതിക്കുന്നത് നിയമലംഘനം അല്ലെന്ന് ജോയിന്റ് RTO വ്യക്തമാക്കി. ഒരു സ്ക്വയർ സെന്റീമീറ്റർ ഇന്ന് 5 പൈസ എന്ന നിരക്കിൽ ഒരു മാസത്തേക്ക് 1920 രൂപ വാങ്ങിയാണ് ഓട്ടോറിക്ഷകളിൽ പരസ്യം പതിക്കാൻ അനുമതി നൽകിയത്. ഒരു മാസം മുതൽ ആറ് മാസം വരെ 10 പൈസ എന്ന നിരക്കിലും, ഒരു വർഷത്തേക്ക് 20 പൈസ എന്ന നിരക്കിലുമാണ് പണം ഈടാക്കുന്നത്. പരസ്യം സംബന്ധിച്ച് പണം ഈടാക്കുന്നത് നിർത്തിവെക്കണമെന്നോ, രാഷ്ട്രീയ പരസ്യങ്ങൾക്ക് അനുമതി നൽകരുതെന്നോ ഇതുവരെ ഉത്തരവ് ഉണ്ടായിട്ടില്ലെന്നും ജോയിന്റ് RTO ജാറാഡ് വ്യക്തമാക്കി.





Leave a Reply

Your email address will not be published. Required fields are marked *