Headlines

ഇന്ധന വില വര്‍ധനവ് മൂലം താനും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് : അല്‍ഫോന്‍സ് കണ്ണന്താനം

കോട്ടയം: രാജ്യത്ത് ഇന്ധന വില അടിക്കടി വര്‍ധിക്കുന്നത് ഒരു പ്രശ്‌നം തന്നെയാണെന്ന് സമ്മതിച്ച് ബി ജെ പി സ്ഥാനാര്‍ഥിയും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനം. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്ന് ബി ജെ പി പറഞ്ഞിട്ടില്ല. അഞ്ചു വര്‍ഷം കൊണ്ട് പരിഹരിക്കാന്‍ പറ്റുന്ന പ്രശ്നമല്ല ഇതെന്നും എന്നാല്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ പരിഹാരമുണ്ടാവുമെന്നും കണ്ണന്താനം പറഞ്ഞു.



‘ഇന്ധനവില വര്‍ധനവ് താൻ അംഗീകരിക്കുന്നു. ഇതൊന്നും പ്രശ്നമല്ലെന്ന് പറയുന്നില്ല. എന്നാൽ എല്ലാ പ്രശ്നങ്ങള്‍ക്കും ഇപ്പോഴും പരിഹാരം കണ്ടിട്ടില്ല. കോണ്‍ഗ്രസും ബാക്കിയുള്ളവരും കൂടി ഭരിച്ചിട്ട് ഇവിടെ എല്ലാം കുളമാക്കിയിട്ടിരിക്കുകയാണ്. അത് നമുക്ക് മൂന്ന് വര്‍ഷം കൊണ്ടോ അഞ്ചു വര്‍ഷം കൊണ്ടോ തീര്‍ക്കാന്‍ പറ്റുന്ന ഒരു കാര്യമല്ല. പക്ഷേ കുറെ അടിസ്ഥാന പ്രശ്നങ്ങള്‍ക്കെല്ലാം ഞങ്ങൾ പരിഹാരം കണ്ടു. ബിസിനസ് തുടങ്ങാനുള്ള അന്തരീക്ഷമുണ്ടാക്കി. ഇനി അടുത്ത സ്റ്റേജിലേക്ക് നമ്മള്‍ പോവും. പെട്രോളിന്റെ വില ഒരു പ്രശ്നമാണ് അതിന് പരിഹാരം ഉണ്ടാക്കണംമെന്നും കണ്ണന്താനം പറഞ്ഞു.



സി പി എം-ആര്‍ എസ് എസ് ധാരണയുണ്ടെന്ന ആര്‍ ശങ്കറിന്റെ ആരോപണങ്ങള്‍
സീറ്റ് കിട്ടാത്ത വേദന കൊണ്ടാണ്. പാര്‍ട്ടി വളര്‍ത്തിയ ബാലശങ്കറിന്റെ ഭാഗത്ത് നിന്ന് ഇത്തരം ആരോപണങ്ങള്‍ ഉണ്ടാവാന്‍ പാടല്ലായിരുന്നില്ലെന്നും കണ്ണന്താനം പറഞ്ഞു നിർത്തി. കുറച്ചു വർഷംങ്ങൾക്ക് മുന്നേ പെട്രോൾ വില 62 രൂപയായി കൂടിയപ്പോൾ താനും മകനും കൂടി കാർ വിറ്റിട്ട് ഒരു സൈക്കിൾ വാങ്ങാൻ പോകുകയാണെന്നുള്ള വിഡിയോ അക്കാലത്തു വൈറൽ ആയിരുന്നു.



Leave a Reply

Your email address will not be published. Required fields are marked *