Headlines

തുർക്കിയിൽ ക്രിപറ്റോകറൻസി നിരോധനം നിലവിൽ വന്നു: ബിറ്റ്‌കോയിന്റെ മൂല്യത്തിൽ 4% ഇടിവ്

തുർക്കി കേന്ദ്ര ബാങ്ക് ക്രിപ്റ്റോകറൻസി ഇടപാടുകൾ നിരോധിച്ചതിനെ തുടർന്ന് ബിറ്റ്കോയിന്റെ മൂല്യം നാലുശതമാനം ഇടിഞ്ഞു. മറ്റ് ക്രിപ്റ്റോ കറൻസികളായ Etherium, BNB, ZEC, Win, BTT, XRP എന്നിവയുടെ മൂല്യത്തിൽ 6 മുതൽ 12ശതമാനവും കുറവുണ്ടായി. Usdt യുടെ വില മാത്രമാണ് നിലവിൽ വർധിച്ചിട്ടുള്ളത്

ഇപ്പോൾ എല്ലാ ക്രിപ്റ്റോ ആസ്തികളുടെ ഇടപാടുകളും തുർക്കിയിൽ നിരോധിച്ചിട്ടുണ്ട്. ഉത്പന്നങ്ങൾ വാങ്ങുന്നതിനോ സേവനങ്ങൾക്കുള്ള പ്രതിഫലമായോ നേരിട്ടോ അല്ലാതേയോ ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുന്നതിനും വിലക്കെർപ്പെടുത്തിയിട്ടുണ്ട്.



നിരോധിച്ച കറൻസികളുമായി ഇടപാടുനടത്തുമ്പോൾ കനത്ത നഷ്ടമുണ്ടായേക്കാമെന്നും അതുകൊണ്ട് ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസികളുടെ വിനിമയം ഉടൻ നിർത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

റോൾസ് റോയ്സിന്റെയും ലോട്ടസ് കാറുകളുടെയും തുർക്കിയിലെ വിതരണക്കാരായ റോയൽ മോട്ടോഴ്സ് ക്രിപ്റ്റോകറൻസി ഈയാഴ്ചയാണ് സ്വീകരിക്കാൻ തുടങ്ങിയത്. അതിനുപിന്നാലെയാണ് നിയമംവഴി ക്രിപ്റ്റോ ഇടപാടുകൾ തുർക്കി നിരോധിച്ചത്.



തുർക്കിയിലെ ക്രിപ്റ്റോ വിപണിക്ക് വൻതിരിച്ചടിയായി സർക്കാർ തീരുമാനം. സമീപകാലത്തു ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ക്രിപ്റ്റോകറൻസി നിരോധനവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരുന്നു എങ്കിലും ഇപ്പോൾ അതിൽ ഇളവ് വന്നത്‌ ഇന്ത്യയിലെ ട്രേഡേഴ്സ് തൽക്കാല ആശ്വാസം ആയിട്ടുണ്ട്.



Leave a Reply

Your email address will not be published. Required fields are marked *